Flash News

ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്: നാവിന് എല്ലില്ലാത്തവര്‍ പറയുന്നത് കാര്യമാക്കണ്ടയെന്ന് ദേവസ്വം മന്ത്രി

November 25, 2018

76972-xbihewlkhb-1513765720പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. നാലില്‍ കൂടുതല്‍ പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം.

ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുന്ന കുണ്ടന്നൂരില്‍ ആദ്യം നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു. നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നുവെന്നും താന്‍ അവര്‍ക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും ‘റെഡി ടു വെയ്റ്റ്’ ക്യാംപെയ്ന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

അതേസമയം ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നു. നാവിന് എല്ലില്ലാത്തവര്‍ എന്തും വിളിച്ച് പറയുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പോലീസ്പതിപ്പാണ് മുന്‍ ഡിജിപിയെന്നും കടകംപ്പള്ളി പറഞ്ഞു. ജേക്കബ് തോമസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും, പൊലീസ് സേനയില്‍ മിനിമം അച്ചടക്കം പോലും പാലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ ഒരുതരത്തിലുള്ള മറുപടിയും അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top