Flash News

ആരാണീ നസ്രാണികള്‍? (ലേഖനം): ചാക്കോ കളരിക്കല്‍

November 27, 2018 , ചാക്കോ കളരിക്കല്‍

Nasranikal banner-1ഇരുപത് നൂറ്റാണ്ടുകള്‍ പഴക്കവും പ്രത്യേക പാരമ്പര്യങ്ങളും പൈതൃകങ്ങളുമുള്ള കേരളത്തിലെ ഒരു ക്രിസ്ത്യന്‍ സമൂഹമാണ് നസ്രാണി മാര്‍തോമാക്രിസ്ത്യാനിള്‍. അവര്‍ ആരെന്ന് ചുരുക്കമായി ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നു.

കച്ചവടത്തിനായി കേരളത്തിലെത്തിയിരുന്ന അറബികള്‍ ഇന്ത്യയിലെ മാര്‍തോമാക്രിസ്ത്യാനികളെ വിളിച്ചിരുന്നത് നസ്രാണികള്‍ എന്നാണ്. നസ്രാണി എന്ന അറബിപദത്തിനര്‍ത്ഥം െ്രെകസ്തവന്‍ (ക്രിസ്ത്യാനി) എന്നാണ്. മാര്‍തോമാ നസ്രാണികള്‍ ഒരു പ്രത്യേക സങ്കരസമുദായമായാണ് ഇന്ന് അറിയപ്പെടുന്നത്. കേരളത്തില്‍ കാണുന്ന നസ്രാണികളുടെ ആരംഭം അപ്പോസ്തലകാലം മുതല്‍ നിര്‍ണയിക്കാന്‍ സാധിക്കുമെന്നാണ് കേരളീയരുടെ ഇടയില്‍ പരക്കെയുള്ള വിശ്വാസം. നസ്രാണികളുടെ പൂര്‍വീകര്‍ യേശുശിഷ്യരിലൊരാളായ തോമാ അപ്പോസ്തലനാല്‍ യേശുമാര്‍ഗത്തില്‍ ചേര്‍ക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിലും അതിനുമുന്‍പും അന്തര്‍ദേശീയ വാണിജ്യബന്ധം ഭാരതത്തിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മലങ്കരയുമായുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ വളരെ പ്രതാപത്തില്‍ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂരും കൊല്ലവുമായിരുന്നു പ്രധാന വാണിജ്യകേന്ദ്രങ്ങള്‍. അക്കാരണത്താല്‍ തോമാ അപ്പോസ്തലന് അറബി വ്യാപാരികളോടൊത്ത് മലങ്കരയിലെത്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ വഴിയില്ലെന്ന് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. തന്നെയുമല്ലാ, ഒന്നാം നൂറ്റാണ്ടിന് പല നൂറ്റാണ്ടുകള്‍ക്കുമുമ്പുമുതല്‍ മധ്യപൂര്‍വപ്രദേശവും യൂറോപ്പും മലങ്കരയിലെ നാട്ടുരാജാക്കന്മാരുമായി സുഗന്ധവസ്തുക്കളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതിന് മതിയായ ചരിത്രതെളിവുകളുണ്ട്.

അതിലുപരി, മാര്‍തോമായുടെ കേരളാഗമനത്തെക്കുറിച്ച് ദൃഢമായ ഒരു പാരമ്പരാഗതവിശ്വാസം നസ്രാണികളുടെ ഇടയിലും അെ്രെകസ്തവരുടെ ഇടയിലും വ്യാപിച്ചിട്ടുണ്ട്. കൂടാതെ മാര്‍തോമാ അപ്പോസ്തലന്‍ മാലിയങ്കര, പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചെന്നും ശങ്കരപുരി, പകലോമറ്റം, കള്ളി, കരലികാവ്, കോയിക്കം, നെട്ടമ്പള്ളി, പനക്കമറ്റം, കൊട്ടകളി എന്നീ കുടുംബങ്ങളെ ക്രിസ്തുവേദത്തില്‍ ചേര്‍ത്തെന്നും കേരളീയര്‍ പരമ്പരാഗതമായി വിശ്വസിക്കുന്നു. എന്നാല്‍ മാര്‍തോമാശ്ലീഹ കേരളത്തില്‍ ദേവാലയ കെട്ടിടങ്ങള്‍ നിര്‍മിച്ചു എന്ന വിശ്വാസം ശരിയാകാന്‍ വഴിയില്ല. കാരണം ആദിമെ്രെകസ്തവരുടെ ആധികാരിക ചരിത്രഗ്രന്ഥമായ ‘അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങള്‍’ എന്ന പുതിയനിയമഭാഗത്തൊരിടത്തും ഏതെങ്കിലും ഒരു അപ്പോസ്തലന്‍ ദേവാലയങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളതായി പരാമര്‍ശിച്ചിട്ടില്ല. സ്‌നാപനം സ്വീകരിച്ച വിശ്വാസികള്‍ ചെറിയ ചെറിയ കൂട്ടായ്മകള്‍ സ്ഥാപിച്ച് പരസ്പരം അറിഞ്ഞു സ്‌നേഹിച്ച് ജീവിച്ചിരുന്നു. പ്രിസ്‌ക്ക/അക്വിലാസിന്റെ വീട്ടിലെ സഭയും (1 കോറി. 16: 19) നുഫയുടെ വീട്ടിലെ സഭയും (കൊളോ. 4: 15) ഫിലെമോന്റെ വീട്ടിലെ സഭയും (ഫിലെ. 1: 2) അതിനുദാഹരണങ്ങളാണ്. ‘അവര്‍ അനുദിനം ദേവാലയത്തില്‍ ഒരുമിച്ചുകൂടുകയും വീടുകളില്‍ അപ്പം മുറിക്കുകയും ആഹ്‌ളാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തില്‍ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും സകല ജനങ്ങളുടെയും പ്രീതീപാത്രങ്ങളാവുകയും ചെയ്തു’ (അപ്പോ. പ്രവ. 2: 4647). കര്‍ത്താവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും ശേഷവും യഹൂദരായിരുന്ന ശിഷ്യര്‍ കൂട്ടമായി സിനഗോഗുകളില്‍ പ്രാര്‍ത്ഥിരുന്നു. 70 ല്‍ റോമാക്കാര്‍ ജെറുസലേമിലെ സിനഗോഗ് നശിപ്പിക്കുന്നതുവരെ യൂദക്രിസ്ത്യാനികള്‍ ആ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇവിടെ ദേവാലയങ്ങള്‍ എന്നുപറയുന്നത് യഹൂദ സിനഗോഗുകളെ ഉദ്ദേശിച്ചു മാത്രമാണ്. മറിച്ച് സ്ലീഹന്മാര്‍ ക്രിസ്തീയ ദേവാലയങ്ങള്‍ പണിത് ആ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിച്ചു എന്ന അര്‍ത്ഥത്തിലല്ല. യഥാത്ഥത്തില്‍ തോമാസ്ലീഹയ്ക്ക് ക്രിസ്തീയദേവാലയം എന്ന സാമാന്യസങ്കല്പംപോലും ഉണ്ടായിരുന്നോയെന്ന് സംശയിക്കണം.

മാര്‍തോമാ കേരളത്തില്‍ എത്തിയിരുന്നെങ്കില്‍ത്തന്നെ ആരുടെ ഇടയില്‍ വേദം പ്രസംഗിച്ചെന്ന് ചരിത്രപരമായി തെളിയിക്കാന്‍ നിര്‍വാഹമൊന്നുമില്ല. യഹൂദര്‍ക്കുണ്ടായ മതപീഡനങ്ങളാലും മറ്റുകാരണങ്ങളാലും ഇസ്രായേല്‍ ഭാവനത്തില്‍നിന്ന് ചിന്നിച്ചിതറിപ്പോയ ഒരു കൂട്ടം യഹൂദര്‍ കൊടുങ്ങല്ലൂര്‍കൊച്ചി ഭാഗങ്ങളില്‍ അന്ന് സ്ഥിരതാമസക്കാരായിരുന്നു. യഹൂദനായ തോമാശ്ലീഹ കൊടുങ്ങല്ലൂരെത്തിയപ്പോള്‍ അവിടത്തെ ആ യഹൂദസന്നിദ്ധ്യം അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കണം. ഒരു സഹോദരയഹൂദനും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സദ്വാര്‍ത്ത മാര്‍തോമാ അവരുടെ ഇടയില്‍ തീര്‍ച്ചയായും പ്രസംഗിച്ച് അവരെ ക്രിസ്തുമാര്‍ഗത്തിലേക്ക് കൊണ്ടുവന്നിരിക്കണം. അതുകൊണ്ട് കേരളത്തിലെ ആദ്യത്തെ മാര്‍തോമാക്രിസ്ത്യാനികള്‍ യഹൂദരായിരിക്കാനാണ് കൂടുതല്‍ സാധ്യത എന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടാകാന്‍ വഴിയില്ല. തോമാശ്ലീഹ പലസ്തീനായില്‍നിന്ന് പോരുന്ന കാലത്ത് സുന്നത്തുചെയ്ത യാഹൂദരുടെ ഇടയില്‍ മാത്രമേ യേശുവിന്റെ സദ്വാര്‍ത്തെയെപ്പറ്റി സ്ലീഹന്മാര്‍ പ്രസംഗിച്ചിരുന്നൊള്ളൂ. യേശുശിഷ്യരുടെ ഇടയിലുണ്ടായിരുന്ന ആ പൊതുധാരണയുടെ ചുവടുപിടിച്ചാണല്ലോ പുറജാതികള്‍ മാനസാന്തരപ്പെട്ട് യേശുമാര്‍ഗം സ്വീകരിക്കുമ്പോള്‍ പരിച്ഛേദനം ചെയ്തിരിക്കണമെന്നുള്ള വാദവുമായി ചിലര്‍ മുന്‍പോട്ടുവന്നത്. ആ പ്രശ്‌നപരിഹാരത്തിനുവേണ്ടിയാണല്ലോ പൗലോസ് അന്തിയോഖ്യയില്‍നിന്ന് യാക്കോബിനെയും കേപ്പായെയും കാണാന്‍ ജെറുസലേമിന് പോയത്. കേരളത്തിലെ ആദിമ ക്രിസ്ത്യാനികള്‍ ആര് എന്ന ചോദ്യം വരുമ്പോള്‍ പലസ്തീനായിലെ ആദിമക്രിസ്ത്യാനികളുടെ ഇടയിലുണ്ടായ പരിച്ഛേദനവാദചരിത്രം വളരെ പ്രസക്തമാണ് (അപ്പൊ. പ്രവ. അദ്ധ്യായം15 കാണുക). പൗലോസിനെപ്പോലെ തോമാസ്ലീഹയും കേരളത്തിലെ യഹൂദകുടുംബങ്ങളെ കൂടാതെ മലനാട്ടിലെ പുറജാതികുടുംബങ്ങളെയും മാനസാന്തരപ്പെടുത്തിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും മാര്‍തോമായുടെ കേരളത്തിലേയ്ക്കുള്ള വരവും പള്ളിസ്ഥാപിക്കലും ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ക്കലുമെല്ലാം ഊഹാപോഹങ്ങളില്‍നിന്നുണ്ടായ ഒരു പരമ്പരാഗത വിശ്വാസം എന്നേ അനുമാനിക്കാന്‍ കഴിയൂ.

മാര്‍തോമാ നസ്രാണികളുടെ ചരിത്രത്തിലെ പ്രധാന വിവാദവിഷയം യഹൂദരൊഴിച്ച് നാട്ടിലെ ഏതു ജാതിയെയാണ് മാര്‍തോമാ വേദം പ്രസംഗിച്ച് ക്രിസ്തുമതത്തില്‍ ചേര്‍ത്തതെന്നുള്ളതാണ്. നമ്പൂതിരിമാരുടെ പിന്‍തലമുറക്കാരാണ് മാര്‍തോമാ ക്രിസ്ത്യാനികളെന്ന് ഒരുകൂട്ടം ചരിത്രകാരന്മാര്‍ (ഫാ. ബര്‍ണാദ്, വി. നാഗമയ്യാ, എം. ഒ. ജോസഫ്, ഫാ. പ്ലാസിഡ്) അഭിമാനപൂര്‍വം അവകാശപ്പെടുന്നുണ്ട്. നസ്രാണികളും നമ്പൂതിരിമാരും തമ്മിലുള്ള വസ്ത്രം, സാമൂഹ്യാചാരങ്ങള്‍ തുടങ്ങിയവയില്‍ കാണുന്ന സാധര്‍മ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അവര്‍ അത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാല്‍ ക്രിസ്തുവര്‍ഷാരംഭകാലത്ത് കേരളത്തില്‍ നമ്പൂതിരികുടുംബങ്ങള്‍ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ വളരെ വിരളവുമായിരുന്നു. എട്ടാം നൂറ്റാണ്ടോടുകൂടി നമ്പൂതിരി സമുദായം പ്രബലമായിയെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. അക്കാലത്ത് നമ്പൂതിരിമാരാണ് ക്ഷേത്രഭരണം നടത്തിയിരുന്നത്. ജാതി സമ്പ്രദായവും അവര്‍ നടപ്പിലാക്കി. ബുദ്ധദേവാലയങ്ങള്‍ ക്ഷേത്രങ്ങളാക്കി ബുദ്ധമതത്തെ അവര്‍ നശിപ്പിച്ചു. വര്‍ഗവിവേചനവും ജാതിതിരുവുകളും ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടില്‍ മാര്‍തോമാ ബ്രാഹ്മണരെയാണ് മാര്‍ഗംകൂട്ടിയതെന്ന് വാദിക്കുന്നതില്‍ പിശകുണ്ട്. കേരളത്തിലെ ആദിമക്രിസ്ത്യാനികള്‍ ആരായിരുന്നു എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ബുദ്ധജൈനമതങ്ങള്‍ കൂടാതെ ദ്രാവിഡപ്രാകൃതമതവും അക്കാലത്ത് നിലവിലുണ്ടായിരുന്നു. ‘ആദിമ കേരളെ്രെകസ്തവരില്‍ ബഹുഭൂരിപക്ഷവും ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്ന ദ്രാവിഡരായിരുന്നു’ എന്നാണ് ഡോ. സ്‌കറിയാ സക്കറിയയുടെ നിഗമനം.

പില്‍ക്കാലത്ത് നമ്പൂതിരിമാരുടെ മേല്‌നോട്ടത്തില്‍ കേരളത്തില്‍ ജാതിതിരുവുകള്‍ നടപ്പാക്കിയപ്പോള്‍ ബുദ്ധമതം ഉപേക്ഷിച്ച ദ്രാവിഡരായ മാര്‍തോമാ അനുയായികളെയും ജൂതക്രിസ്ത്യാനികളെയും ജാതിതിരുവിന് അതീതമാക്കി. ഉന്നതജാതിക്കാരെപ്പോലെ നസ്രാണികള്‍ ആയിത്താചാരങ്ങള്‍ അനുഷ്ടിച്ചു. മറ്റ് ദ്രാവിഡജാതിക്കാരില്‍നിന്നവര്‍ അകന്നുനിന്നു. പില്‍കാലത്ത് നസ്രാണി പട്ടക്കാര്‍ മാര്‍ഗത്തില്‍കൂട്ടിയ താഴ്ന്ന ജാതിയില്‍പെട്ട ദ്രാവിഡരെ സ്വന്തം പള്ളികളില്‍ കയറ്റുവാന്‍ വിസമ്മതിച്ചു. അങ്ങനെയാണ് നസ്രാണികളുടെ ഇടയിലും പുതുക്രിസ്ത്യാനികളുടെ പള്ളികള്‍ സ്ഥാപിക്കാന്‍ ഇടയായത്. മാര്‍തോമാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന സഭയില്‍ മേലന്വേഷകരേയും മൂപ്പന്മാരേയും മാര്‍തോമാ നിയമിച്ചിരുന്നോ എന്നും അന്നത്തെ സഭാകൂട്ടായ്മയില്‍ അപ്പം മുറിക്കല്‍ ചടങ്ങ് നടത്തി ദൈവത്തെ സ്തുതിച്ചിരുന്നോ എന്നും അറിഞ്ഞുകൂടാ.

മാര്‍തോമായുടെ കാലത്തിനുശേഷവും കേരളത്തിലെ നസ്രാണിസഭയുടെ ചരിത്രം അത്ര വ്യക്തമല്ല. രണ്ടാംനൂറ്റാണ്ടിന്റെ അവസാന കാലത്ത് ഇന്ത്യയില്‍ ദൃഢമായ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നുയെന്ന് ചരിത്രപരമായ തെളിവകള്‍ ഉണ്ടെന്ന് ഡോ. സുഹ റാസ്സം (Dr. Suha Rassam) ഇറാഖിലെ ക്രിസ്തുമതം (Christiantiy in Iraq) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷം 63 ല്‍ ഒരു സ്വതന്ത്ര യൂദ രാജവംശം സ്ഥാപിക്കാന്‍വേണ്ടി റോമാക്കാര്‍ക്കെതിരായി സായുധ പ്രതിരോധം പലസ്തീനായിലെ യഹൂദര്‍ക്കിടയില്‍ ആരംഭിച്ചു. ആ നീക്കത്തിന്റെ പരിണതഫലമായി 70 തില്‍ ജറുസലേമിലെ യഹൂദ ദേവാലയം റോമാക്കാര്‍ പൂര്‍ണമായി നശിപ്പിച്ചുകളഞ്ഞു. യഹൂദരുടെ റോമാപ്രതിരോധത്തില്‍ യൂദക്രിസ്ത്യാനികള്‍ പങ്കുചേര്‍ന്നില്ല. അതില്‍ കുപിതരായ പരീശര്‍ (Pharisees) യൂദക്രിസ്ത്യാനികളെ സിനഗോഗുകളില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. ആക്രമണത്തെ ഭയന്ന് അവര്‍ നാടുവിട്ട് പേര്‍ഷ്യ (Persia), മെസപ്പൊട്ടേമിയ (Mesopotamia) തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പിന്നീട് ബാബിലോണ്‍ നഗരം യൂദക്രിസ്ത്യാനികളുടെ കേന്ദ്രമായി. എന്നിരുന്നാലും ജെറുസലേമിനുശേഷം പ്രധാന ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ അന്തിയോക് (അിശേീരവ), അലക്‌സാന്‍ഡ്രിയ (Alexandria), റോം (Rome) ആയിരുന്നു. അഭയാര്‍ത്ഥികളായി ഗ്രീസില്‍നിന്നും ജെറുസലേമില്‍നിന്നും എത്തിയ ക്രിസ്ത്യാനികളാണ് പിന്നീട് ചര്‍ച്ച് ഓഫ് ദ ഈസ്റ്റ് (ഇവൗൃരവ ീള വേല ഋമേെ) എന്ന പേരില്‍ അറിയപ്പെട്ടത്. അഞ്ചാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യന്‍ ചര്‍ച്ച് (Persian Church) നെസ്‌റ്റോറിയന്‍ ചര്‍ച്ച് (Nestorian Church), ഈസ്‌റ്റേണ്‍ ക്രിസ്ത്യന്‍ ചര്‍ച്ച് (Eastern Christian Church) എന്നീ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. മാര്‍തോമാ ശ്ലീഹയും അദ്ദേഹത്തിന്റെ ശിഷ്യരായ അദ്ദായിയും മാറിയും (Addai and Mari) ആണ് ചര്‍ച്ച് ഓഫ് ദ ഈസ്റ്റിന്റെ സ്ഥാപകര്‍ എന്ന് അവര്‍ വിശ്വസിക്കുന്നു. കിഴക്കിന്റെ സഭ നിക്യ (Nicea, 325), കോണ്‍സ്റ്റാന്റിനോപ്പിള്‍ (Constantinople, 381) എന്നീ സൂനഹദോസുകളെ അംഗീകരിച്ചിരുന്നു. കിഴക്കിന്റെ സഭയും ഇന്ത്യയിലെ സഭയും തമ്മില്‍ ആദ്യകാലം മുതല്‍ ബന്ധം സ്ഥാപിച്ചിരുന്നു. ബാസ്രയിലെ (Bsara) ദാവീദ് മെത്രാന്‍ 2967 ല്‍ കേരളം സന്ദര്‍ശിച്ചിരുന്നു. കിഴക്കിന്റെ സഭയുടെ പാത്രിയര്‍ക്കീസ് ഇന്ത്യയിലെ മൂന്നാമത്തെ മെത്രാനായി എദേസായിലെ (Edessa) യോഹന്നാന്‍ മെത്രാനെ 354 ല്‍ നിയമിച്ചു. ഒന്‍പതാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് തിമോത്തി ഒന്നാമന്‍ (Thimothy I) ഇന്ത്യക്കുവേണ്ടി മെത്രാനെ വാഴിച്ചിട്ടുണ്ട്. ഇന്ത്യയിലെ സഭ വൈദികരെ ഉപരിപഠനത്തിനായി മെസപ്പൊട്ടേമിയയ്ക്ക് അയച്ചിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ ഭരണം ഏറ്റെടുക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നിരുന്നു. ആരാധനക്രമത്തില്‍ സുറിയാനിഭാഷയുടെ ഉപയോഗം ആ ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. യേശുവിലുള്ള മനുഷ്യസ്വഭാവത്തെയും ദൈവസ്വഭാവത്തെയും ചൊല്ലി കോണ്‍സ്റ്റാന്റ്റിനോപ്പിളിലെ നെസ്‌റ്റോറിയസും (Nestorius 386-451) റോമന്‍സഭയും തമ്മില്‍ ക്രിസ്തുശാസ്ത്രപരമായി വിയോജിപ്പിലായി. അതിന്റെ പേരില്‍ 431 ല്‍ കൂടിയ എഫേസൂസ് കൗണ്‍സിലില്‍വെച്ച് നെസ്‌റ്റോറിയസിനെ റോമന്‍സഭ മഹറോന്‍ ചൊല്ലി. നെസ്‌റ്റോറിയസിന്റെ സിദ്ധാന്തത്തെ നെസ്‌റ്റോറിയനിസം (Nestorianism) എന്ന പേരില്‍ അറിയപ്പെടുന്നു. ആ സംഭവത്തെ തുടര്‍ന്ന് നെസ്‌റ്റോറിയസിന്റെ അനുയായികള്‍ പേര്‍ഷ്യയിലേയ്ക്ക് കൂട്ടപാലായനം ചെയ്ത് കിഴക്കിന്റെ സഭാംഗങ്ങളുടെ ഇടയില്‍ താമസമാക്കി. കിഴക്കിന്റെ സഭ കാലക്രമേണ നെസ്‌റ്റോറിയസിന്റെ സിദ്ധാന്തം സ്വീകരിച്ചു. അഞ്ചാം നൂറ്റാണ്ടോടുകൂടി കിഴക്കിന്റെ സഭയെ നെസ്‌റ്റോറിയന്‍ സഭ എന്ന് അറിയപ്പെടാന്‍ തുടങ്ങി. അങ്ങനെ നെസ്‌റ്റോറിയനിസത്താല്‍ ദുഷിക്കപ്പെട്ട കിഴക്കിന്റെ സഭയിലെ പാത്രിയാക്കീസുമാരായിരുന്നു മാര്‍തോമാ നസ്രാണിസഭയ്ക്ക് മെത്രാന്മാരെ അയച്ചിരുന്നത്. നസ്രാണികള്‍ നെസ്‌റ്റോറിയന്‍ വിശ്വാസികളാണെന്ന് പോര്‍ട്ടുഗീസുകാര്‍ അനുമാനിച്ചത് ചരിത്രയാഥാര്‍ത്ഥ്യത്തെയും ക്രിസ്തുശാസ്ത്രത്തെയും ആധാരമാക്കിയായിരുന്നു. കിഴക്കിന്റെ സഭയ്ക്ക് അദ്ദായിമാറിമാരുടെ സുറിയാനി ഭാഷയിലുള്ള ആരാധനക്രമമായിരുന്നു ആരംഭകാലംമുതല്‍ ഉണ്ടായിരുന്നത്. മധ്യപൂര്‍വദേശങ്ങളില്‍ നിന്നു മലങ്കരയില്‍ ശുശ്രൂഷയ്ക്കുവന്ന മെത്രാപ്പോലീത്തമാര്‍ റാസകുര്‍ബാന ചെല്ലിയിരുന്നത് സുറിയാനി ഭാഷയിലായിരുന്നു. അക്കാരണത്താലാണ് പ്രോട്ടുഗീസുകാര്‍ നസ്രാണി ക്രിസ്ത്യാനികളെ സുറിയാനിക്കാര്‍ എന്ന് വിളിച്ചിരുന്നത് (കൂടുതല്‍ വിവരങ്ങള്‍ക്ക് ‘Christiantiy in Iraq’ by Dr. Suha Rassaam കാണുക).

ക്രിസ്തുവര്‍ഷം 345ല്‍ അര്‍മേനിയാക്കാരനായ കച്ചവടക്കാരന്‍ ക്‌നായിതൊമ്മന്‍ കേരളത്തിലേയ്ക്ക് കുടിയേറിയെന്ന് പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലോ ഒന്‍പതാം നൂറ്റാണ്ടിലോ ആണ് അവര്‍ കുടിയേറിയതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എഡേസായിലെ മെത്രാന് മാര്‍തോമാക്രിസ്ത്യാനികളുടെ കഷ്ടസ്ഥിതിയെക്കുറിച്ച് സ്വപ്നമുണ്ടായെന്നും അതിന്‍പ്രകാരമാണ് ക്‌നായിതൊമ്മനെയും കൂട്ടരെയും മലങ്കരയ്ക്കയച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്. അല്ലാ, അര്‍മേനിയായിലെ മതപീഡനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പാലായനംചെയ്ത് വന്നവരെ കേരളത്തിലെ ഭരണാധികാരികളും ക്രിസ്ത്യാനികളും സ്വീകരിക്കുകയായിരുന്നുയെന്ന് മറ്റു ചിലര്‍ വിശ്വസിക്കുന്നു. ഏതായാലും അവരുടെ വരവോടെ ഹൈന്ദവ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിപ്പെട്ട് നാഥനും ആചാര്യനുമില്ലാതെ കഴിഞ്ഞിരുന്ന മാര്‍തോമാക്രിസ്ത്യാനികള്‍ക്ക് പുതിയ ഒരു ഉണര്‍വും കൂടാതെ പ്രത്യേക ഒരു നിലയും വിലയും ഉണ്ടായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാണിജ്യരംഗത്ത് പ്രശോഭിച്ചിരുന്ന മുസിറിസിലെ (കൊടുങ്ങല്ലൂര്‍) ഭരണാധികാരികള്‍ നവാഗതരായ ക്‌നായിതൊമ്മനും കൂട്ടര്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്തെന്ന് പറയപ്പെടുന്നു. എഴുപത്തിരണ്ട് ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ചെപ്പേട് ചേരമാന്‍ ചക്രവര്‍ത്തി ക്‌നായിതൊമ്മന് നല്‍കിയെന്ന് കരുതപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ആ പ്രത്യേക ചെപ്പേട് നഷ്ടപ്പെട്ടുപോയി. ചുരുക്കത്തില്‍ ക്‌നായിതൊമന്റെ ആഗമനകാലത്തെക്കുറിച്ചും ആഗമനകാരണങ്ങളെക്കുറിച്ചും അദ്ദേഹം നസ്രാണികള്‍ക്ക് നേടിക്കൊടുത്ത പദവികളെക്കുറിച്ചുമെല്ലാം വിവാദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. മാര്‍തോമാ ക്രിസ്ത്യാനികളെ വടക്കുംഭാഗക്കാരെന്നും നവാഗതരായ ക്‌നായിക്കാരെ തെക്കുംഭാഗക്കാരെന്നും വേര്‍തിരിച്ച് ഇന്നും കാണുന്നു. അവര്‍ തമ്മിലുള്ള വിവാദങ്ങളും ചെറുതല്ല. ജോസഫ് ചാഴികാട്ട് എഴുതിയ ‘തെക്കുംഭാഗ സമുദായ ചരിത്രം’ ജോസഫ് കുര്‍മ്മാങ്കന്‍ എഴുതിയ ‘തെക്കുംഭാഗരും വടക്കുംഭാഗരും’ എന്നീ പുസ്തകങ്ങള്‍ വായിച്ചാല്‍ അത് മനസ്സിലാക്കാന്‍ സാധിക്കും. നവാഗതരില്‍ ഒരു വിഭാഗം വര്‍ഗസങ്കരത്തിന് ഇടം കൊടുക്കാതെ നിലനില്‍ക്കുന്നുയെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്. ഇന്ന് റോമന്‍ കത്തോലിക്ക സഭയിലും യാക്കോബായ സഭയിലും തെക്കുംഭാഗക്കാരുണ്ട്. ഇരുകൂട്ടര്‍ക്കും ഇടവകകളും രൂപതയും മെത്രാന്മാരുമുണ്ട്.

വടക്കുംഭാഗ സമുദായത്തില്‍ പുരാതന മാര്‍തോമാ ക്രിസ്ത്യാനികളും പിന്‍കാലങ്ങളില്‍ ക്രിസ്തുമതം സ്വീകരിച്ച മറ്റു ജാതിക്കാരും മൈലാപ്പൂരില്‍നിന്നും കുടിയേറിപ്പാര്‍ത്തവരും ഉള്‍പ്പെടുന്നു. വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും സീറോ മലബാര്‍ റീത്തിലെ രണ്ടു സമുദായക്കാരായി ഇന്നും നിലനില്‍ക്കുന്നു. മാര്‍തോമാ സ്‌നാനപ്പെടുത്തിയ ക്രിസ്ത്യാനികളും അവരുടെ പാരമ്പരകളും പിന്നീട് ആ മാര്‍ഗത്തില്‍ചേര്‍ന്ന ജനവിഭാഗവുമാണ് യദാര്‍ത്ഥ നസ്രാണികളെന്നു പറയാം. പുരാതന മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രവും മലങ്കരയിലേയ്ക്കുള്ള കുടിയേറ്റങ്ങളുടെ ചരിത്രവും പിന്‍കാലങ്ങളില്‍ സംഭവിച്ച വേദപ്രചാര ചരിത്രവും മൊത്തത്തില്‍ പരിശോധിച്ചാല്‍ കേരളത്തിലെ ഇന്നത്തെ മാര്‍തോമാക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്നവര്‍ ഒരു സങ്കരസമുദായമാണെന്ന് സംശയലേശമെന്യേ പ്രസ്ഥാപിക്കാന്‍ കഴിയും.

മാര്‍തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതനസ്രാണിസഭ നാട്ടുരാജാക്കന്മാരുടെ കടന്നുകയറ്റത്തിന് ഇരയാകാതെ ഭാരതത്തിന്റെ സാമൂഹ്യആധ്യാത്മികചുറ്റുപാടില്‍ സ്വതന്ത്രമായി വളര്‍ന്നുവന്നു. കേരളത്തിന്റെ വാണിജ്യമേഖലയില്‍ സുപ്രധാനമായ സ്ഥാനവും സാമൂഹ്യജീവിതത്തില്‍ ഉന്നത പദവിയും നസ്രാണികള്‍ക്കുണ്ടായിരുന്നു. മാര്‍തോമാ നസ്രാണി സഭയ്ക്ക് തനതായ ദൈവികോപാസനസമ്പ്രദായവും സഭാഭരണസമ്പ്രദായവും ഉണ്ടായിരുന്നു. എന്നാല്‍ റോമാ സാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളുടെ വികസനത്തില്‍ ആ പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആഴമായി ബാധിച്ചു. കൂടാതെ സഭയില്‍ ദൈവശാസ്ത്രപരമായ ചേരിതിരുവുകളും ഏറ്റുമുട്ടലുകളും നടന്നു. അതിന്റെ ഫലമായി മൂന്നാം നൂറ്റാണ്ടിലും (മാനിക്കെയിസം Manichaeism) അഞ്ചാം നൂറ്റാണ്ടിലും (നെസ്‌റ്റോറിയനിസം ചലേെീൃശമിശാെ) പതിനൊന്നാം നൂറ്റാണ്ടിലും (ഈസ്റ്റ്‌വെസ്റ്റ് സിസം ഋമേെണലേെ ടരവശാെ) റോമാസഭ പിളര്‍ക്കപ്പെട്ടു.

പഴയകാലങ്ങളില്‍ കേരളസഭയ്ക്ക് മെത്രാന്മാരെ ലഭിച്ചിരുന്നത് ബാബിലോണിലെ സന്യാസാശ്രമങ്ങളില്‍ നിന്നായിരുന്നു. ബാബിലോണിലെ സഭ നെസ്‌തോറിയന്‍ സഭയുടെ ഭാഗമായിരുന്നു. അന്നൊക്കെ മാര്‍തോമാ ക്രിസ്ത്യാനികള്‍ക്ക് നെസ്‌തോറിയന്‍ സഭയും റോമന്‍ സഭയും തമ്മിലുള്ള ദൈവശാസ്ത്ര വാഗ്വാദങ്ങളെസംബന്ധിച്ച് അറിവൊന്നുമില്ലായിരുന്നു. ചില കാലഘട്ടങ്ങളില്‍ മെത്രാന്മാരെ ലഭിക്കാതെവന്നതിനാല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പഴയകാലങ്ങളില്‍ നസ്രാണികള്‍ക്ക് ശൂശ്രൂഷചെയ്യാന്‍ ബാബിലോണില്‍നിന്നെത്തിയിരുന്ന മെത്രാന്മാര്‍ സുറിയാനി ഭാഷയില്‍ റാസകുര്‍ബാന ചെല്ലുന്നതിലും ദേവാലയങ്ങള്‍ കൂദാശ ചെയ്യുന്നതിലും കത്തനാര്‍പട്ടം നല്‍കുന്നതിലും വ്യാവൃതരായിരുന്നു. സമുദായാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. പള്ളിയുടെ ഭരണകാര്യങ്ങളില്‍ അവര്‍ സാധാരണയായി ഇടപെട്ടിരുന്നില്ല. ജാതിത്തലവനായ അര്‍ക്കദ്യാക്കോന്‍ ആയിരുന്നു സമുദായകാര്യങ്ങളും സമുദായപ്രശ്‌നങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആ കാലഘട്ടങ്ങളില്‍ അല്മായരെ എണങ്ങര്‍ എന്നും വൈദികരെ കത്തനാര്‍ അല്ലെങ്കില്‍ പട്ടക്കാര്‍ എന്നുമാണ് അതിസംബോധന ചെയ്തിരുന്നത്.

കേരളക്രിസ്ത്യാനികളുടെ ജാതിത്തലവനായിരുന്ന ആര്‍ക്കദ്യാക്കോനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടിയാണ് ചരിത്രപരമായി നമുക്ക് ലഭിക്കുന്നത്. ‘ഇന്ത്യമുഴുവന്റെയും ആര്‍ക്കദ്യാക്കോന്‍’ (Archdeacon of all India) എന്നവരെ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നു. അവര്‍ നസ്രാണികളുടെ സമുദായ നേതാവായിരുന്നു. സഭയിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട കത്തനാരന്മാര്‍, സന്യാസിമാര്‍, വൈദികവിദ്യാര്‍ഥികള്‍, എണങ്ങര്‍ ആളുകളുടെമേലും ആര്‍ക്കദ്യാക്കോന് അധികാരമുണ്ടായിരുന്നു. ആരാധനസമ്മേളനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. മാര്‍തോമാക്രിസ്ത്യാനികളുടെ കത്തനാരന്മാര്‍ വിവാഹിതരായിരുന്നെങ്കിലും ആര്‍ക്കദ്യാക്കോന്മാര്‍ അവിവാഹിതരായിരുന്നു. അവര്‍ സഭാസമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടിയായിരുന്നു നിലനിന്നിരുന്നത്. നസ്രാണികളുടെ ആധ്യാത്മികവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആര്‍ക്കദ്യാക്കോന്മാര്‍ ആയിരുന്നു. അവരെകൂടാതെ മധ്യപൂര്‍വദേശങ്ങളില്‍നിന്നു വന്നിരുന്ന മെത്രാപ്പോലീത്തമാര്‍ക്ക് കാര്യനിര്‍വഹണം അസാധ്യമായിരുന്നു. മെത്രാന്മാര്‍ എണങ്ങരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധപതിക്കുമ്പോള്‍ പള്ളിയോഗങ്ങളും ആര്‍ക്കദ്യാക്കോനും പള്ളിയുടെ ഭൗതികകാര്യവിചാരം നിര്‍വഹിച്ചിരുന്നു. ആര്‍ക്കദ്യാക്കോന്‍സ്ഥാനം ജീവിതകാലം മുഴുവനും ഉള്ളതുമായിരുന്നു. പോര്‍ട്ടുഗീസ് അധിനിവേശത്തിനുശേഷം നസ്രാണികള്‍ക്ക് ഒരു തലവനില്ലാതെ പോയി.

ക്രിസ്തുവര്‍ഷം 1498 ലാണ് പോര്‍ട്ടുഗീസുകാരനായ വാസ്‌കോഡിഗാമ കോഴിക്കോട്ടെത്തുന്നത്. അന്ന് നസ്രാണികളിലാരെയും ഗാമ കണ്ടതായി തെളിവില്ല. 1502 ലെ അദ്ദേഹത്തിന്റെ രണ്ടാം സന്ദര്‍ശനത്തിലാണ് കൊച്ചിയിലെത്തുന്നത്. അന്നദ്ദേഹം മാര്‍തോമാ നസ്രാണികളെ കാണുകയും അവരില്‍നിന്ന് ഒരു അധികാരദണ്ഡ് സ്വീകരിക്കുകയും ചെയ്തു. നസ്രാണികള്‍ക്ക് ഒരു രാജാവുണ്ടായിരുന്നെന്നും ആ രാജകുടുംബം പോര്‍ട്ടുഗീസുകാരുടെ വരവിനുമുമ്പ് ക്ഷയിച്ചുപോയെന്നും ആ കുടുംബത്തിലെ രാജാക്കന്മാരുടെ അധികാരചിഹ്നമായ ദണ്ഡാണ് ഗാമയ്ക്ക് നല്‍കിയതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോര്‍ട്ടുഗീസുകാര്‍ കൊച്ചിയിലെത്തിയപ്പോള്‍ ക്രിസ്ത്യന്‍ മിഷ്യനറിമാരും അവരോടൊപ്പമുണ്ടായിരുന്നു. വ്യാപാരം കൂടാതെ മതപരമായ ശുഷ്‌കാന്തിയും പോര്‍ട്ടുഗീസുകാരുടെ അജണ്ഡയിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പൗരസ്ത്യ മെത്രാന്മാരുമായുള്ള ബന്ധവും കേരളീയ ആചാരങ്ങളും ദുരാചാരങ്ങളും മറ്റു മതസ്ഥരോടുള്ള സഹവര്‍ത്തിത്വമനോഭാവവുമെല്ലാം പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ക്ക് അരോചകമായി. അവര്‍ നാട്ടുഭാഷയും കൂടാതെ സുറിയാനിയും വശമാക്കി. നസ്രാണികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതിനാല്‍ അവരെ സുറിയാനിക്കാര്‍ എന്നും മിഷ്യനറിമാരുടെ പ്രയാഗ്‌നഫലമായി ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരുടെ ആരാധനഭാഷ ലത്തീന്‍ ആയിരുന്നതിനാല്‍ അവരെ ലത്തീന്‍കാര്‍ എന്നും അറിയപ്പെട്ടു. നസ്രാണികള്‍ നെസ്‌തോറിയന്‍ അനുഭാവികളാണെന്ന് പൊട്ടുഗീസുകാര്‍ മനസ്സിലാക്കി. പിന്നീടവര്‍ നസ്രാണികളെ പോപ്പിന്റെ കീഴിലാക്കാന്‍ പരിശ്രമമാരംഭിച്ചു.

കേരളത്തില്‍ അന്നുണ്ടായിരുന്ന പേര്‍ഷ്യന്‍ മെത്രാന്മാര്‍ വാണിജ്യകാര്യങ്ങളില്‍ പൊട്ടുഗീസുകാരെ സഹായിച്ചിരുന്നു. ആ കാലഘട്ടങ്ങളില്‍ മുപ്പതിനായിരത്തോളം െ്രെകസ്തവകുടുംബങ്ങളും ഇരുപത്തയ്യായിരത്തോളം നസ്രാണിയോദ്ധാക്കളും പല പട്ടണങ്ങളിലായി താമസിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ ധാരാളം പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1534ല്‍ ഗോവാരൂപതയും 1558ല്‍ കൊച്ചിരൂപതയും സ്ഥാപിക്കപ്പെട്ടു. 1557ല്‍ ഗോവാരൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. 1541ല്‍ കൊടുങ്ങല്ലൂരും 1577ല്‍ ചേന്ദമംഗലത്തും പോര്‍ട്ടുഗീസുകാര്‍ സെമിനാരികള്‍ സ്ഥാപിച്ചു. മാര്‍തോമാ ക്രിസ്ത്യാനികളില്‍ നിന്നുള്ളവര്‍ക്ക് ആ സെമിനാരികളില്‍ പരിശീലനം നടത്തി. അന്നുവരെ നസ്രാണിസഭയില്‍ നിലനിന്നിരുന്ന മല്പാന്‍ പരിശീലനസമ്പ്രദായവും പള്ളിയോഗം നല്കിയിരുന്ന പട്ടത്തിനുള്ള ദേശക്കൂറിസമ്പ്രദായവും മിഷ്യനറിമാര്‍ അവഗണിച്ചതുകൂടാതെ കൊച്ചിമെത്രാന്റെ അനുമതിയോടുകൂടി മാത്രമേ വൈദികപട്ടംനാല്കാവു എന്ന വ്യവസ്ഥയും ഉണ്ടാക്കി. 1862ല്‍ വാരാപ്പുഴയില്‍ പ്രൊപ്പഗാന്താപാതിരികളും സെമിനാരി സ്ഥാപിച്ചു. 1558 ട്ടോടുകൂടി പാശ്ചാത്യസമ്പ്രദായത്തിലുള്ള കുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മര്‍ദ്ദംമൂലം നസ്രാണിസഭയില്‍ നടപ്പിലാക്കിത്തുടങ്ങി. 1595ല്‍ ഗോവായിലെ മെത്രാപ്പോലീത്തയായി അലക്‌സിസ് മെനേസിസ് (Alexis Menesis) ചാര്‍ജെടുത്തു. അദ്ദേഹം അന്നത്തെ ആര്‍ക്കദ്യാക്കോനായിരുന്ന പകലോമറ്റം കുരിശിന്റെ യോഹന്നാനെ ഭയപ്പെടുത്തി ഉദയമ്പേരൂര്‍ എന്ന സ്ഥലത്ത് മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളിമഹായോഗം വിളിച്ചുകൂട്ടി. ആ നസ്രാണി മഹാസമ്മേളനത്തെ ഉദയമ്പേരൂര്‍ സൂനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ജാതിക്കു കര്‍ത്തവ്യന്‍ വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷമഹായോഗത്തില്‍ മലങ്കരയിലെ പള്ളികളെ പ്രതിനിധീകരിച്ച് 644 പള്ളിപ്രതിപുരുഷന്മാരും 134 പട്ടക്കാരും പങ്കെടുത്തു. ഈ മഹാസമ്മേളനത്തില്‍വെച്ച് അതായത് മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗം എന്ന സഭാഘടനയെത്തന്നെ മെനേസിസ് മെത്രാപ്പോലീത്ത ഉപയോഗിച്ച് നസ്രാണികളുടെ പതിനാറുനൂറ്റാണ്ടു പഴക്കമുള്ള പാരമ്പര്യപൈതൃകങ്ങള്‍ ഇല്ലാതാക്കിക്കളഞ്ഞു. മെനേസിസ് മെത്രാപ്പോലീത്ത നസ്രാണികളുടെ പൂര്‍വപാരമ്പര്യമായ പള്ളിപ്രതിപുരുഷയോഗത്തെയെങ്കിലും മാനിച്ചുകൊണ്ടാണ് സഭയില്‍ മാറ്റങ്ങള്‍ വരുത്തിയത് (‘ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍’ എന്ന പുസ്തകം കാണുക). മാര്‍തോമാ ക്രിസ്ത്യാനികളുടെ അതിപ്രധാന പൈതൃകമായ പള്ളിപ്രതിപുരുഷ മഹായോഗത്തെ (സീറോ മലബാര്‍ സഭാസിനഡ്) ഇത്രയും കാലമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ലന്നുള്ളകാര്യം ഈ അവസരത്തില്‍ വിസ്മരിക്കാതെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ന് സീറോ മലബാര്‍ സഭയ്ക്ക് മെത്രാന്‍സിനഡ് മാത്രമേയുള്ളു. മെത്രാന്‍സിനഡിനെ സഭാസിനഡ് എന്നുവിളിച്ച് അല്മായരെ പറ്റിക്കാന്‍ മെത്രാന്മാര്‍ പരിശ്രമിക്കുണ്ട്. കൂടാതെ ആര്‍ക്കദ്യാക്കോന്‍ സ്ഥാനവും പുനഃസ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധാര്‍ഹമാണ്.

ഉദയമ്പേരൂര്‍ സൂനഹദോസുവഴി പോര്‍ട്ടുഗീസുകാര്‍ മാര്‍തോമാ ക്രിസ്ത്യാനികള്‍ക്കുചെയ്ത നല്ലകാര്യങ്ങളും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനകാലത്ത് നസ്രാണികള്‍ മാനിക്കേയന്‍, നെസ്‌തോറിയന്‍ പാഷണ്ഡതകളിലും െ്രെകസ്തവവിരുദ്ധ ദുരാചാരങ്ങളിലും തളയ്ക്കപ്പെട്ടു കിടന്നിരുന്ന നാമമാത്ര ക്രിസ്ത്യാനികളായിരുന്നു. ആ സമൂഹത്തെ യഥാര്‍ത്ഥ ക്രിസ്തീയതയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് പോര്‍ട്ടുഗീസ് മിഷ്യനറിമാരാണെന്ന സത്യം നമുക്ക് വിസ്മരിക്കാന്‍ പാടില്ല. സുറിയാനി പ്രേമികളായ കല്ദായവാദികളാണ് മാര്‍തോമാ ക്രിസ്ത്യാനികളെ വിദേശികളാണ് നശിപ്പിച്ചതെന്നുള്ള ദുഷ്പ്രചാരണം നടത്തുന്നത്. അത് ചരിത്രത്തോടും സത്യത്തോടും ചെയ്യുന്ന അനീതിയാണ്. മന്ത്രവാദം, കോഴിവെട്ട്, പുലയിടീല്‍ തുടങ്ങിയ ദുരാചാരങ്ങള്‍ പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരില്‍ പേറിനടന്നിരുന്ന നസ്രാണികളെ റോമന്‍ കത്തോലിക്ക സഭയിലേക്ക് ആനയിച്ച മിഷ്യനറിമാരോട് യഥാര്‍ത്ഥത്തില്‍ നന്ദി തോന്നേണ്ടതാണ്. എന്നാല്‍ അതൊരു ദുരന്തമായും കൂനന്‍കുരിശുസത്യം വിമോചനസമരമായും ചിലര്‍ കാണുന്നുണ്ട്!

കേരളത്തിലെ നസ്രാണികള്‍ മതജീവിതത്തിലും സമൂഹജീവിതത്തിലും ഭാരതീയരായിരുന്നു. അതിനുകാരണം ‘മാര്‍തോമായുടെ മാര്‍ഗവും വഴിപാടും’ എന്ന അവരുടെ ജീവിത രീതിയായിരുന്നു (way of life). സൂനഹദോസിനുശേഷം മധ്യപൂര്‍വദേശങ്ങളില്‍നിന്നു വന്നിരുന്ന മെത്രാന്മാരുടെ ആധ്യാത്മികപരിപാലനത്തിന് വിരാമമായി. പാശ്ചാത്യമെത്രാന്മാരുടെ അടക്കിഭരണത്തിന് ആരംഭവും കുറിച്ചു. അങ്കമാലികൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാനായി നിയമിതനായ ഫ്രാന്‍സിസ് റോസ് മെത്രാന്‍ (16011624) ലത്തീന്‍ ആരാധനക്രമം സുറിയാനി ഭാഷയിലാക്കീയെങ്കിലും അതും പാശ്ചാത്തീകരിച്ചു. അടക്കിഭരിക്കലും പാശ്ചാത്തീകരിക്കലും അധികനാള്‍ നീണ്ടുനിന്നില്ല. പാശ്ചാത്യമെത്രാന്മാരുടെ ഭരണത്തില്‍ (പദ്രുവാദോ കൊടുങ്ങല്ലൂര്‍ രൂപതയ്ക്ക് പോര്‍ട്ടുഗീസുരാജാവ് നിയമിക്കുന്ന മെത്രാന്റെ ഭരണം; പ്രൊപ്പഗാന്താ വരാപ്പുഴ രൂപതയ്ക്ക് മാര്‍പാപ്പ നേരിട്ടു നിയമിക്കുന്ന മെത്രാന്റെ ഭരണം) സഹികെട്ട ഒരുപറ്റം നസ്രാണികളും (4000നും 5000നും ഇടയ്ക്കുവരും അവരുടെ അംഗസംഖ്യ) കുറെ കത്തനാരന്മാരും പകലോമറ്റം കുടുംബത്തിലെ തോമാ ആര്‍ക്കദ്യാക്കോനും 1653ല്‍ കൊച്ചിക്കടുത്ത മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പില്‍ സമ്മേളിച്ച് അവിടെയുള്ള കൂനന്‍ കുരിശില്‍ ആലത്തുകെട്ടി അതില്‍പ്പിടിച്ച് പാശ്ചാത്യമേല്‍ക്കോയ്മയെ വെല്ലുവിളിച്ച് ഒരു പ്രതിജ്ഞചെയ്തു. അതാണ് പ്രസിദ്ധമായ കൂനന്‍കുരുശുസത്യം. പാശ്ചാത്യമെത്രാന്‍ഭരണം വേണ്ട; മധ്യപൂര്‍വദേശങ്ങളില്‍ നിന്നുള്ള സുറിയാനിമെത്രാന്മാര്‍ മതി എന്ന ചിന്തയായിരുന്നു കൂനന്‍കുരിശുസത്യത്തിനു നാസ്രാണികളെ പ്രേരിപ്പിച്ചതിന്റെ അടിയൊഴുക്ക്.

ഏകദേശം നാലുമാസങ്ങള്‍ക്കുശേഷം 1653 മെയ് 22ന് പന്ത്രണ്ട് വൈദികരുടെ കൈവയ്‌പ്പോടെ തോമാ ആര്‍ക്കദ്യാക്കോനെ ആലങ്ങാട്ടുവച്ച് ‘മാര്‍തോമാ പ്രഥമന്‍’ എന്ന ഔദ്യോഗികപേരോടുകൂടി മെത്രാപ്പോലീത്തയായി വാഴിച്ചു. നീണ്ട പതിനാറുനൂറ്റാണ്ടുകള്‍ക്കുശേഷം മാര്‍തോമാ നസ്രാണിസഭ അങ്ങനെ രണ്ടായി പിളര്‍ന്നു. സത്യംചെയ്ത് പിരിഞ്ഞുപോയ കൂട്ടരെ പുത്തെന്‍കൂറ്റുകാര്‍ എന്നും പാശ്ചാത്യമെത്രാന്മാര്‍ക്ക് വിധേയരായി നിന്നവരെ പഴയകൂറ്റുകാര്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. 1653നും 1932നുമിടയ്ക്ക് പുത്തെന്‍കൂറ്റുകാര്‍ അഞ്ചുസഭകളായും (Malabar Independent Syrian Church-1773, Mar Thoma Syrian Church-1885, Malankara Orthodox Syrian Church-1909, Jacobite Syrian Christian Church-1909, and Syro Malankara Catholic Church-1932) പഴയകൂറ്റുകാര്‍ രണ്ടുസഭകളായും (Church 0f the East in India also known as Surais of Trichur-1862 and Syro Malabar Catholic Church) വീണ്ടും വിഭജിക്കപ്പെട്ടു! പാശ്ചാത്യ/പൗരസ്ത്യ സഭകളുടെയും അധികാരികളുടെയും ഇടപെടലുകളും അവരില്‍നിന്നുലഭിച്ച നവോദ്ധാനചിന്തകളും സഭാമേലധ്യക്ഷന്മാരുടെ അധികാരവടംവലികളുമായിരുന്നു അതിന്റെ കാരണങ്ങള്‍. അതിനെല്ലാം ബലിയാടുകളായത് കേരളത്തിലെ മാര്‍തോമാ നസ്രാണികള്‍!!

കൂടാതെ കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ പഴയകൂറ്റുകാരില്‍നിന്നും പുത്തന്‍കൂറ്റുകാരില്‍നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ മുഖ്യധാരാസഭകളല്ലാത്ത കൂട്ടായ്മയിലേയ്ക്ക് പ്രത്യേകിച്ച് പെന്റികോസ്റ്റല്‍ കൂട്ടായ്മയിലേയ്ക്ക് മാറിപ്പോയിട്ടുണ്ട്. മുഖ്യധാരാസഭകളോടുള്ള അതൃപ്തിയും കരിസ്മാറ്റിക് മൂവ്‌മെന്റ്റുവഴി ചില നേതാക്കള്‍ അനിയായികളെ സ്വാധീനിച്ച് വേദപുസ്തകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാര്‍ത്ഥനയുടെ ദിവ്യശക്തിയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തിയതുമാണ് അതിനുള്ള പ്രധാന കാരണങ്ങള്‍.

സീറോ മലബാര്‍ കത്തോലിക്കസഭയ്ക് മാര്‍തോമായോളം പഴക്കമുണ്ടെന്ന് അവര്‍ അഭിമാനിക്കുന്നു. നൂറ്റാണ്ടുകളോളം ദീര്‍ഘിച്ച പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും തങ്ങളുടെ വിശ്വാസം അഭംഗുരം അവര്‍ കാത്തുസൂക്ഷിച്ചു. അതിന്റെ പ്രഭയും ചൈതന്യവും ഇന്ന് മങ്ങിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ സഭാകാര്യങ്ങളില്‍ തികഞ്ഞ നിസ്സംഗരാണ്. അതിനു കാരണം സ്വന്തം സഭയെപ്പറ്റിയുള്ള അജ്ഞതയാണ്. അവരെ അജ്ഞരായി നിലനിര്‍ത്തികൊണ്ട് കാര്യംകാണാന്‍ സഭാധികാരത്തിന് താല്പര്യവുമാണ്. പഴയകാല നസ്രാണി എണങ്ങര്‍ക്ക് സഭാകാര്യങ്ങളില്‍ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനമണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. ആ പാരമ്പര്യത്തെ അട്ടിമറിച്ച് ഇന്നത്തെ സഭാധികാരം സഭാപൗരരെ സഭാകാര്യങ്ങളില്‍നിന്നും സാഫല്യം അകറ്റിനിര്‍ത്തിയിരിക്കയാണ്. കൂടാതെ മെത്രാന്മാര്‍ സീറോ മലബാര്‍ സഭയെ പാശ്ചാത്യറോമാസഭയോട് അനുരൂപപ്പെടുത്തുകയും ചെയ്തു. റോമന്‍ പൗരസ്ത്യ സഭകളില്‍ പെടാത്ത സീറോമലബാര്‍ സഭയ്ക്കും പൗരസ്ത്യ കാനോന്‍ നിയമം ബാധകമാക്കി പള്ളിയുടെ സാമ്പത്തികഭരണം അല്മായരില്‍നിന്നും മെത്രാന്മാര്‍ പിടിച്ചെടുത്തു. ചുരുക്കം ചില മെത്രാന്മാരുടെ പിടിവാശിമൂലം സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും എതിര്‍പ്പിനെ അവഗണിച്ച് കല്‍ദായ റാസകുര്‍ബാന നടപ്പിലാക്കുകയും ‘മാര്‍തോമാകുരിശ്’ എന്ന പേരില്‍ മാനിക്കേയന്‍ കുരിശ് വണക്കത്തിനായി പള്ളികളില്‍ സ്ഥാപിക്കുകയും ചെയ്തു. അതോടെ സീറോ മലബാര്‍ കത്തോലിക്കസഭയുടെ നാശനത്തിന്റെ വിത്ത് പാകിക്കഴിഞ്ഞെന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top