കോതമംഗലം: കോതമംഗലം ചാത്തമറ്റത്ത് അവലുംതടത്തില്‍ കോര കുറിയാക്കോസ് (96) ഞായറാഴ്ച സ്വഭവനത്തില്‍ നിര്യാതനായി. ഭാര്യ വല്ലിപ്ലാവില്‍ കുടുംബാംഗം ഏലമ്മ കുറിയാക്കോസിന്റെ ഒന്നാം ചരമവാര്‍ഷികത്തിനു രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം യാത്രയായത്. സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ചാത്തമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത് പ്രശസ്തനായ പ്രമുഖ എഴുത്തുകാരന് ജയന് വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്), റോയി കുറിയാക്കോസ് (സ്റ്റാറ്റന്‍ ഐലന്റ്), ജോര്‍ജ്, ബേബി, ലീലാമ്മ, മേരി, മീന എന്നിവര്‍ മക്കളാണ്. മേരി വര്‍ഗീസ്, റെയിന കുറിയാക്കോസ് (ഇരുവരും ന്യൂയോര്‍ക്ക്), മേരി, പരേതയായ കുഞ്ഞമ്മ, വര്‍ഗീസ്, കുര്യാച്ചന്, ജോര്‍ജ് എന്നിവര്‍ ജാമതാക്കളാണ്.
ആഷ പൊന്നച്ചന്, യല്‍ദോസ് വര്‍ഗീസ്, റെനില്‍ റോയി, രേഷ്മിന്‍ റോയി (എല്ലാവരും ന്യൂയോര്‍ക്ക്), ലീന, ലിനി, എല്‍ദൊ, പരേതനായ അനീഷ്, നിമിഷ, സ്വപ്ന, സുനില്‍, അനില്‍, നോബിള്‍, എബി, അനു, മീനു എന്നിവര്‍ കൊച്ചുമക്കളാണ്.
സ്റ്റാറ്റന്‍ ഐലന്റ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോയി ജോണ്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക അനുസ്മരണ ശുശ്രൂഷ നടത്തുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply