Flash News

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ഡാളസ് നാല്പതാം വാര്‍ഷിക നിറവില്‍

November 29, 2018 , ഷാജി രാമപുരം

987ഡാളസ്: 1979 ഡിസംബര്‍ 26 ന് ഡാളസ് ഫോര്‍ട്ട് വര്‍ത്തിലുള്ള ഏകദേശം 60 ല്‍ പരം ക്രിസ്തിയ വിശ്വാസികള്‍ ചേര്‍ന്ന് ആരംഭിച്ച യുണൈറ്റഡ് ക്രിസ്ത്യന്‍ കരോള്‍ എന്ന പ്രസ്ഥാനം വളര്‍ന്ന് 2001 ല്‍ കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ഓഫ് ഡാളസ് എന്ന പേരില്‍ നാമകരണം ചെയ്യപ്പെട്ട സംഘടന ഇന്ന് നാല്പത് വര്‍ഷം പിന്നിടുകയാണ്.

ഡിസംബര്‍ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഉള്ള മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വെച്ച് (11550 Luna Rd,Farmers Branch, Tx 75234) നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടന അതിന്റെ റൂബി ജൂബിലി കൊണ്ടാടുകയാണ്.

ഡാളസില്‍ വിവിധ സഭാവിഭാഗത്തില്‍പെട്ട 21 ഇടവകള്‍ ചേര്‍ന്ന് നടത്തപ്പെടുന്ന ഈ ആഘോഷത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഡാളസിലെ സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ്, കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെംബര്‍ ബിജു മാത്യു, ഇവാഞ്ചലിക്കല്‍ സഭയുടെ വികാരി ജനറാള്‍ റവ.സി.കെ.ജേക്കബ്, റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഡോ.നൈനാന്‍ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ഫാ.മത്തായി മണ്ണൂര്‍വടക്കേതില്‍ പ്രസിഡന്റും, വെരി.റവ.വി.എം.തോമസ് കോര്‍എപ്പിസ്‌കോപ്പ വൈസ് പ്രസിഡന്റും, അലക്‌സ് അലക്‌സാണ്ടര്‍ ജനറല്‍ സെക്രട്ടറിയും, ജോബി എബ്രഹാം ട്രഷറാറും, ജോണ്‍ തോമസ് ക്വയര്‍ കോഓര്‍ഡിനേറ്ററും, ജോഷ് മാത്യു യൂത്ത് കോഓര്‍ഡിനേറ്ററും, റവ.ഫാ.രാജു എം.ഡാനിയേല്‍, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ.ജോഷ്വാ ജോര്‍ജ്, റവ.വിജു വര്‍ഗീസ്, റവ.ഫാ.എല്‍ദോ പൈലി, റവ.മാത്യു മാത്യൂസ്, ഷിജു എബ്രഹാം, സോണി ജേക്കബ്, ഷാജി രാമപുരം, വര്‍ഗീസ് ജോണ്‍, സാജുമോന്‍ മത്തായി, എല്‍സണ്‍ സാമുവേല്‍, സാജന്‍ ചെറിയാന്‍, സുജന്‍ മാത്യൂസ്, കെ.വി.ജോസഫ്, ഫിലിപ്പ് മാത്യു, ഷാനു രാജന്‍, സ്‌കറിയ ജേക്കബ് എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയുള്ള വിപുലമായ ഒരു കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയമാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. വിവിധ സഭാവിഭാഗത്തില്‍പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശ്രുശ്രുഷയാണ് ആഘോഷങ്ങളുടെ പ്രധാന പ്രത്യേകത. Unitedmedialive.Com എന്ന വെബ്‌സൈറ്റില്‍ ലൈവ് ആയി പ്രോഗ്രാം ദര്‍ശിക്കാവുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു.

2018 Christmas Prog Sheet (1)-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top