Flash News

വൈസ്‌മെന്‍ ക്ലബ്ബുകളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഫ്രാന്‍സിസ് ജോര്‍ജ്

November 29, 2018 , ഷോളി കുമ്പിളുവേലി

getPhotoന്യൂയോര്‍ക്ക്:  വൈസ്‌മെന്‍ ക്ലബ്ബുകള്‍ നടത്തി വരുന്ന വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍.പാര്‍ലമെന്റ് അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മഹാപ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് അമേരിക്കന്‍ മലയാളി സംഘടനകള്‍ നല്‍കിവരുന്ന സഹായങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ ഐക്യവും സ്‌നേഹവും എന്നും നിലനില്‍ക്കട്ടെ എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആശംസിച്ചു.

ന്യൂയോര്‍ക്ക്- വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ‘താങ്ക്‌സ് ഗിവിംങ്ങ്’ ആഘോഷങ്ങള്‍ മുംബൈ സ്‌പൈസസ് റെസ്റ്റൊറെന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേദ്ഹം. ക്ലബ്ബ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കോരസണ്‍ വര്‍ഗീസ് സന്ദേശം നല്‍കി. ജിം ജോര്‍ജ്, റോയി മാണി, ജോസഫ് കാഞ്ഞമല, ഷാറ്റി എഡ്വിന്‍, തുടങ്ങിയവര്‍ സംസരിച്ചു. ഷാജി സഖറിയാ നന്ദി പറഞ്ഞു. ജോഷി തെള്ളിയാങ്കല്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ജോസ് മലയില്‍, ഷൈജു കളത്തില്‍, സോണി പടവില്‍, ഷിനു ജോസഫ്, ആന്റോ വര്‍ക്കി, ബെന്നി മുട്ടപ്പള്ളില്‍, ജോഫ്രിന്‍ ജോസ്, കൊച്ചുറാണി സണ്ണി ഇലവുങ്കല്‍, ഡോണാ ജോസഫ്, കെ.കെ.ജോണ്‍സന്‍, സ്വപ്‌ന മലയില്‍, ലിസാ ജോസഫ്, ബിപിന്‍ മാത്യു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

getNewsImages (2) getNewsImages (3) getNewsImages (4) getNewsImages (5) getNewsImages (6)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top