നൈമയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

Image3

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ) പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. സിനിമാ നടി ഗീത, ന്യൂയോര്‍ക്ക് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ശ്രുതി ജോണ്‍, ജെയ്മി മാത്യു എന്നിവര്‍ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ നൈമ സെക്രട്ടറി മാത്യു ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജേക്കബ് കുര്യന്‍ സ്വാഗതം ആശംസിച്ചു.

നൈമ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടി ഗീതയും, സെനറ്റര്‍ കെവിന്‍ തോമസും പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി നിര്‍‌വ്വഹിച്ചു.

സജി ഡൊമനിക്ക് (റിപ്പോര്‍ട്ടര്‍ ടി.വി. പ്രോഗ്രാം ചീഫ്), ജോസ് എബ്രഹാം (ഫോമ സെക്രട്ടറി), ലീലാ മാരേട്ട് (ഫൊക്കാന വുമണ്‍സ് ചെയര്‍ പേഴ്‌സണ്‍), ജിന്‍സ്‌മോന്‍ സക്കറിയ ( ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഫൗണ്ടിംഗ് ചെയര്‍മാന്‍), കോശി ഉമ്മന്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രവിശ്യ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നൈമ വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജന്‍ സെനറ്റര്‍ കെവിന്‍ തോമസിന് ഫലകം നല്‍കി ആദരിച്ചു. കേരളത്തിലെ പ്രളയ ബാധിതര്‍ക്കായി നൈമ സ്വരൂപിച്ച സാമ്പത്തിക സഹായം ട്രഷറര്‍ അനിയന്‍ മൂലയില്‍ കൈമാറി. പങ്കെടുത്ത ഏവര്‍ക്കും നൈമ ജോ. സെക്രട്ടറി ഷിബു ജേക്കബ് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ജോഷി സുജിത്ത് മൂലയില്‍, ജിനു സോജി എന്നിവര്‍ നേതൃത്വം നല്‍കി.  അഞ്ജന മൂലയില്‍, ഏയ്ഞ്ചലീന, എയ്ഡന്‍ ജേക്കബ്, ആഷികാ രാജേഷ്, നൂപ കുര്യന്‍, എമ്മാ കുര്യന്‍ എന്നിവര്‍ അവതരിപ്പിച്ച നയനമനോഹരമായ നൃത്തം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ചാര്‍ലിയും സംഘവും അവതരിപ്പിച്ച വ്യത്യസ്തത നിറഞ്ഞ റ്റാന്‍ഗോ ഡാന്‍സ് പരിപാടികള്‍ക്ക് തിളക്കമേകി. കള്‍ച്ചറല്‍ പ്രോഗ്രാമിനു കണ്‍വീനര്‍ ലാജി തോമസ് നേതൃത്വം നല്‍കി.

കലയ്ക്കും സ്‌പോര്‍ട്‌സിനും ചാരിറ്റിക്കും പ്രാമുഖ്യം നല്‍കി ആരംഭിച്ച നൈമയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Image4 Image5 Image6 NYMA

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News