ഐ.എ.പി.സി ഹൂസ്റ്റണ്‍ ചാപ്റ്ററിന് നവ നേതൃത്വം; ജെയിംസ് കൂടല്‍ പ്രസിഡന്റ്

Newsimg1_55117565ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബ് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐ.എ.പി.സി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയായുടെ അദ്ധ്യക്ഷതയില്‍ ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ജെയിംസ് കൂടല്‍ (പ്രസിഡന്റ് ), സുരേഷ് രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), ആന്‍ഡ്രൂ ജേക്കബ് (ജനറല്‍ സെക്രട്ടറി ), റെനി കവലയില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ വളാച്ചേരി (ട്രഷറര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ഈശോ ജേക്കബിനെയും, അംഗങ്ങളായി ഡോ. ചന്ദ്രാ മിറ്റല്‍, ജോസഫ് പൊന്നൊളി, ജോജി ജോസഫ്, സി.ജി. ഡാനിയേല്‍ എന്നിവരേയും തെരെഞ്ഞെടുത്തു.

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടല്‍ 35 വര്‍ഷമായി സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്ത് സജീവമാണ്. ജയ്ഹിന്ദ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വിഷന്‍ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ ആയിരുന്നു. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരന്‍ കൂടിയായ ജെയിംസ് കൂടല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് കൂടിയാണ്. ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്.

വൈസ് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് രാമകൃഷ്ണന്‍ ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന നേര്‍ക്കാഴ്ച്ച പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും ബിസിനസുകാരനും ആണ്. ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രൂ ജേക്കബ് ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെംബറും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനും ആണ്.

ജോയിന്റ് സെക്രട്ടറി റെനി കവലയില്‍ പ്രമുഖ പ്രവാസി എഴുത്തുകാരനും സാംസ്കാരിക മാധ്യമരംഗത്ത് വ്യക്തി മുദ്രപ്പതിപ്പിച്ചിട്ടുള്ള സജീവപ്രവര്‍ത്തകന്‍ കൂടിയാണ്. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട സൈമണ്‍ വളാച്ചേരി നേര്‍ക്കാഴ്ച്ച പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും ആണ്.

ഐ.എ.പി.സി നാഷണല്‍ സെക്രട്ടറി ജേക്കബ് കുടശ്ശനാട്, റോയ് തോമസ്, സംഗീത ദുവ, ബാബു ചാക്കോ, സജി ഡൊമനിക് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

ഡോ. മാത്യൂ ജോയിസ്, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment