കൈവിട്ടുപോയ സമരം തിരിച്ചുപിടിക്കാന്‍ ബിജെപി; ആവേശം പകരാനും സ്ഥിതിഗതികള്‍ പഠിക്കാനും കേന്ദ്ര സംഘമെത്തുന്നു

newsrupt2018-12d08f2bb2-c232-48f1-99ef-7594449605f8bjp1ശബരിമലയില്‍ തങ്ങള്‍ക്ക് കൈവിട്ടുപോയ സമരം തിരിച്ചുപിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനും, ചെങ്ങന്നൂരില്‍ വഴി തടയാനും തീരുമാനിച്ചു. കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് ഇന്ന് മുതല്‍ പ്രതിഷേധം നടത്തുക. ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളേജിലേക്കും ബിജെപി മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നുമറിയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ഉന്നയിച്ചാണ് വഴി തടയല്‍ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ, സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന എംപിമാരുടെ നാലംഗ സംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.

ബിജെപി കോര്‍ കമ്മറ്റി അംഗങ്ങള്‍, ശബരിമല കര്‍മ്മ സമിതി ശബരിമല തന്ത്രി, പന്തളം മുന്‍രാജകുടുംബം പ്രതിനിധി എന്നിവരെയെല്ലാം കണ്ട് കേരളത്തിലെ അവസ്ഥ വിലയിരുത്താമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായ കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിച്ചേക്കും.

കെ സുരേന്ദ്രന്റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതും ശ്രീധരന്‍ പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം ദേശീയ നേതാക്കളെ രംഗത്തിറക്കിയിരിക്കുന്നത്.

അതേസമയം ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപിയുടെ വഴി തടയല്‍ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ബിജെപി വഴിതടയല്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. യാത്രാവേളകളിലും പരിപാടികളിലുമാണ് സുരക്ഷ വര്‍ധിപ്പിക്കുക. പരിപാടികള്‍ നടക്കുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ ഇക്കാര്യം പരിശോധിക്കണം

ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്‌ആര്‍ഡി എന്‍ജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും.

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് സമരത്തിന് ആഹ്വനം ചെയ്യുന്നത്

Print Friendly, PDF & Email

Related News

Leave a Comment