Flash News

നിരോധനാജ്ഞ ലംഘിച്ചു ; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ അറസ്റ്റില്‍

December 2, 2018

bjp_14നിലയ്ക്കല്‍ : നിരോധനാജ്ഞ സംഘിച്ച് ശബരിമലയിലേക്ക് പോകാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവരാണ് അറസ്റ്റിലായത്.

രണ്ട് വാഹനങ്ങളിലാണ് ഗോപാലകൃഷ്ണനും സംഘവും എത്തിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് സംഘത്തെ പൊലീസ് അറിയിച്ചു. ശബരിമലയിലേക്ക് പോയാലും ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. വ്യവസ്ഥകള്‍ ഉള്‍പ്പെട്ട നോട്ടീസ് കൈപ്പറ്റാനും പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണനും സംഘവും ശരണം വിളിച്ച് നിലയ്ക്കലില്‍ കുത്തിയിരിപ്പ് സമരമിരുന്നു.തുടര്‍ന്ന് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തേ ശബരിമലയില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞതിനാല്‍ പൊലീസ് ശബരിമലയിലെ നിയന്ത്രണങ്ങളും നീക്കയിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചില്ലെന്നും വീണ്ടും ശക്തമായ സമരത്തിനിറങ്ങുമെന്നും നിരോധനാജ്ഞ ലംഘിക്കുമെന്നും ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് നേതാക്കള്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്.

നേരത്തേ നിരോധനാജ്ഞ നിലനില്‍ക്കെ ശബരിമലയിലേക്ക് പുറപ്പെടാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയേയും പൊലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് അവരില്‍ നിന്ന് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങുമെന്ന വ്യവസ്ഥ ഉള്‍പ്പെട്ട നോട്ടീസ് ഒപ്പിട്ട് വാങ്ങിയ ശേഷമായിരുന്നു ശശികലയെ മലകയറാന്‍ അനുവദിച്ചത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top