Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

70 ദിവസം വെറുതെ കിടന്നാല്‍ മതി; മാസം മൂന്നു ലക്ഷം രൂപ സമ്മാനം

September 19, 2013 , സിന്ധു രാജീവ്

sleep2വാഷിങ്ടണ്‍: ജോലി ചെയ്യാന്‍ മടിയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ജോലിയൊന്നും ചെയ്യാതെ 70 ദിവസം വെറുതെ ഒരു മെത്തയില്‍ കിടക്കുന്നതിന് മാസം 5,000 ഡോളര്‍ (മൂന്നു ലക്ഷം രൂപ) ലഭിക്കും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലെ ഫ്‌ളൈറ്റ് അനലോഗ്‌സ് പ്രോജക്ട് ടീം ആണ് പരീക്ഷണം ഒരുക്കിയിട്ടുള്ളത്.

 

പരീക്ഷണത്തിനായാണ് വെറുതെ കിടക്കാനുള്ള ആളുകള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിനായി  നാസ അറിയിപ്പു നല്‍കിയത്. ബഹിരാകാശ യാത്രികര്‍ക്ക് യാത്രയ്ക്കിടെ സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കിടത്തി പരീക്ഷണം നടത്തുന്നത്. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെടുത്തിയുള്ള പരീക്ഷണത്തിന്റെ ഭാഗമായി തല അല്‍പം താഴ്ത്തിവെച്ച് കാലുകള്‍ ഉയര്‍ത്തി പ്രത്യേകമായ രീതിയില്‍ 70 ദിവസമാണ് ഇങ്ങനെ കിടക്കേണ്ടി വരുന്നത്.

 

അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്  ദിവസവും ഈ കിടപ്പിനിടയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ അനുവദിക്കുന്നത്. അതും വളരെ കുറച്ചു സമയം മാത്രമാണ് അനുവദിക്കുന്നത്. തുടര്‍ച്ചയായുള്ള കിടപ്പിലൂടെ ബഹിരാകാശ യാത്രികരുടേതിന് സമാനമായിട്ടുള്ള അവസ്ഥ കൃത്രിമമായി സൃഷ്ടിക്കുകയും ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കുകയുമാണ്  നാസ പരീക്ഷണത്തിലൂടെ നടത്തുന്നത്.

 

തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമേ  കിടത്തി പരീക്ഷണത്തിന് വിധേയരാക്കുകയുള്ളൂ. ഇവരെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചാണ്  പരീക്ഷണം  നടത്തുന്നത്.  ഇതില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ 105 ദിവസും രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ 97 ദിവസവും വീതം ഗാള്‍വെസ്റ്റനിലെ ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷണത്തിനായി കിടക്കേണ്ടി വരും.

 

മൂന്നു ഘട്ടമായാണ് പരീക്ഷണം നടത്തുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗത്തിലുള്ളവര്‍ക്കും സ്വതന്ത്രമായി ചലിക്കാനും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം  മുറിയില്‍ തന്നെ അനുവദിക്കും. രണ്ടാമത്തേതാണ് ബെഡ് റെസ്റ്റ് കാലം. 70 ദിവസമാണ് ബെഡ് റെസ്റ്റ് അനുവദിക്കുന്നത്.  മൂന്നാമതായി  റിക്കവറി പീരിഡാണ്. 14 ദിവസമാണ് റിക്കവറി പീരിഡിന്റെ കാലാവധി.  ഈ ഘട്ടത്തില്‍ സ്വതന്ത്രമായി ചലിക്കാനുള്ള അവസരം നല്‍കും. മൂന്നു ഘട്ടത്തിലുള്ള കിടത്ത പരീക്ഷണത്തിന് വിധേയരാകുന്നവര്‍   ഹൃദയം, എല്ലുകള്‍, മസില്‍, നാഡികള്‍ എന്നിവയുടെ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

 

എന്നാല്‍ നാസയുടെ വാഗ്ദാനം കേട്ട് കിടത്ത പരീക്ഷണത്തിന് തയാറെടുക്കുന്നവര്‍ക്കായി ഒരു മുന്നറിയിപ്പ്. വെറുതെ കിടന്ന് പണമുണ്ടാക്കാനായി അപേക്ഷിക്കുന്നവര്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം.  അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ മാത്രമാണ് കിടത്തല്‍ പരീക്ഷണത്തിന്  അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top