വനിതകളെ ഉപയോഗിച്ച് കേരളത്തില്‍ പുതിയൊരു “നവോത്ഥാന മുന്നേറ്റം” നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സഹകരിക്കില്ലെന്ന് സംഘാടക സമിതി ജോയിന്റ് കണ്‍‌വീനര്‍ സുഗതന്‍

newsrupt2018-127db8c311-7261-4e9a-956d-16dc332bec60CMവനിതകളെ ഉപയോഗിച്ച് കേരളത്തില്‍ പുതിയൊരു “നവോത്ഥാന മുന്നേറ്റം” നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സഹകരിക്കില്ലെന്ന് സംഘാടക സമിതി ജോയിന്റ് കണ്‍‌വീനര്‍ സുഗതന്‍. വനിതാ മതിലിന് യുവതി പ്രവേശനത്തെ അനുകൂലിക്കാനാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ സംഘാടക സമിതിയില്‍നിന്ന് പിന്മാറുമെന്നും ഹിന്ദു പാര്‍ലമെന്റ് പ്രതിനിധി കൂടിയായ സിപി സുഗതന്‍ പറഞ്ഞു. വനിതാമതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ അനുകൂലിക്കുന്നില്ല. യുവതി പ്രവേശനത്തെ അനുകൂലിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ സംഘാടക സമിതിയില്‍നിന്ന് പിന്മാറുമെന്നും സുഗതന്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ യുവതീപ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും മീറ്റിങില്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സുഗതന്‍ ഫേസബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തുടക്കത്തില്‍ ശബരിമല യുവതി പ്രവേശത്തെ എതിര്‍ക്കുകയും തുലാമാസ പൂജ സമയത്ത് നിലയ്ക്കലിലും പമ്പയിലും മാധ്യമങ്ങളെ ആക്രമിച്ച സമരത്തിലടക്കം പങ്കെടുത്തയാളുമാണ് സിപി സുഗതന്‍. ഹാദിയ വിഷയത്തിലടക്കം വര്‍ഗീയ നിലപാട് സ്വീകരിച്ച സുഗതനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഹാദിയയുടെ മതം മാറ്റം ചര്‍ച്ചയായ സമയത്ത് ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നുമാണ് സുഗതന്‍ പറഞ്ഞിരുന്നത്. മതംമാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്നും സുഗതന്‍ പറഞ്ഞിരുന്നു. സ്വന്തം വീടിന് തീയിട്ട് വാടകവീട് തേടിയ ഭ്രാന്തിയാണ് അഖിലയെന്നും മനോരോഗിയായ അവളെ മതഭ്രാന്തന്മാര്‍ തെരുവില്‍ ഭോഗിക്കട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുഗതന്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ സ്ത്രീ വിരുദ്ധവും വര്‍ഗീയതയും വെച്ച് പുലര്‍ത്തുന്ന ഒരാളെ വനിതാ മതിലിന്റെ ചുമതലക്കാരനാക്കിയതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച സാമൂഹ്യ സംഘടനകളുടെ യോഗത്തിലാണ് ജനുവരി ഒന്നിന് കേരളത്തിലെമ്പാടും വനിത മതില്‍ ഒരുക്കാന്‍ തീരുമാനിച്ചത്. ‘കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല’ എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.

സര്‍ക്കാരിന്റെ വനിതാ മതില്‍ പരിപാടിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സിപി സുഗതനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ വിടി ബല്‍റാം എംഎല്‍എയും വിമര്‍ശിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment