Flash News

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വശം‌വദനായിരുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

December 3, 2018

mishraന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അദ്ദേഹത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നതെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇവര്‍ കൈകടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

പുറത്തുനിന്നുള്ള പലരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളെന്ന് പലപ്പോഴും തോന്നിയിരുന്നു. കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത്.’ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ കഴിഞ്ഞ ജനുവരി 12നാണ് അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്.

‘പുറത്തുനിന്നുള്ള പലരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളെന്ന് പലപ്പോഴും തോന്നിയിരുന്നു. കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത്.’ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ദീപക് മിശ്രയുമായി ഇക്കാര്യം താന്‍ അടങ്ങുന്ന സംഘം സംസാരിച്ചു. സുപ്രീംകോടതി നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചത്. അതേത്തുടര്‍ന്നാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top