- Malayalam Daily News - https://www.malayalamdailynews.com -

ബെഹ്‌റയെക്കുറിച്ചുള്ള മുല്ലപ്പള്ളിയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി പിണറായി വിജയന്‍; മോദി പറയുന്നിടത്തൊക്കെ ഒപ്പ് വെയ്ക്കാനല്ല ഞാന്‍ മുഖ്യമന്ത്രിയായതെന്ന്

newsrupt2018-122c19867d-55c8-48be-869c-dae51a1a1b57pinarayiഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ആരോപണത്തിന് ചുട്ട മറുപടി കൊടുത്ത് പിണറായി വിജയന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സഹമന്ത്രി പദവിയിലിരിക്കുമ്പോഴല്ലേ ഇപ്പോള്‍ ബെഹ്‌റയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുണ്ടായത്, അന്ന് എന്തേ നടപടി എടുത്തില്ലെന്നാണ് പിണറായിയുടെ ചോദ്യം. നരേന്ദ്ര മോഡിയേയും അമിത് ഷായേയും വെള്ളപൂശിയ ബെഹ്‌റയെ മോഡിയുടെ നിര്‍ദേശ പ്രകാരമാണ് പിണറായി ഡിജിപിയായി നിയോഗിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആക്ഷേപം.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് ബെഹ്‌റ സമര്‍പ്പിച്ചു, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ ഈ ഫയലുകള്‍ കണ്ടുവെന്ന് വെളിപ്പെടുത്തിയ മുല്ലപ്പള്ളി അന്ന് മന്ത്രി സ്ഥാനത്തിരുന്നിട്ടും എന്തേ നടപടിയെടുത്തില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

അന്ന് അഭ്യന്തര വകുപ്പിന്റെ ചെറിയ ചുമതലയെങ്കിലുമുള്ള മുല്ലപ്പള്ളി രാമചന്ദ്രന് എന്തുകൊണ്ട് തന്റെ പങ്ക് നിര്‍വഹിക്കാനായില്ല. തന്റെ ചുമതല ശരിയായി നിര്‍വ്വഹിക്കാതിരുന്നിട്ട് ഇപ്പോള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനെന്ന നിലയില്‍ നടപടിയെടുത്തില്ല. 10 വര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരിന് അമിത് ഷായ്ക്കും നരേന്ദ്ര മോഡിക്കും എതിരായ ഗൗരവകരമായ ഒരു ഫയല്‍ കൈയ്യില്‍ കിട്ടിയിട്ട് എന്തുകൊണ്ട് ആവശ്യമായ നടപടിയെടുത്തില്ല. ഏതെങ്കിലും ഒരു ഫയലില്‍ വന്ന വിവരങ്ങള്‍ മന്ത്രിസ്ഥാനത്ത് ഇരുന്നൊരാള്‍ പിന്നീട് വിളിച്ചു പറയുകയാണോ ചെയ്യുക. നടപടിയെടുക്കുകയല്ലേ വേണ്ടത്. നടപടിയെടുക്കാന്‍ അധികാരമുണ്ട് പക്ഷേ ഫയലിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനല്ലല്ലോ നമുക്കുള്ള അവകാശം. എന്തുകൊണ്ട് നടപടിയിലേക്ക് കടന്നില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത അങ്ങേയറ്റം സംശയിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളി മന്ത്രിയല്ലാതായിട്ട് അഞ്ച് വര്‍ഷം ആകാറായല്ലോ, ഇത്രയും കാലം അദ്ദേഹം ഇത് മൂടിവെച്ചത് എന്തിനെന്നും പിണറായി വിജയന്‍ ചോദിച്ചു.

ലോക്‌നാഥ് ബെഹ്‌റ ആ സ്ഥാനത്ത് ഇരിക്കാന്‍ സര്‍വ്വഥാ യോഗ്യനാണെന്നും പറഞ്ഞ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരു സ്ഥാനത്ത് ഒപ്പുവെയ്ക്കാന്‍ പറഞ്ഞാല്‍ ഉടനെ ഒപ്പുവെയ്ക്കുന്ന ആളാണ് താനെന്ന് പിണറായി വിജയനെ അറിയുന്ന ആരും പറയില്ലെന്നും പറഞ്ഞു. നരേന്ദ്ര മോഡി പറയുന്നിടത്ത് ഒപ്പുവെയ്ക്കാനല്ല ഞാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായത്. രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ നടന്ന കാര്യത്തിന് ആ പ്രസ്ഥാനത്തിലും ഭരണത്തിലുമുണ്ടായിരുന്നവരാണ് മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]