Flash News

ഭീകരന്‍ യാസിന്‍ ഭട്കലിന്റെ അറസ്റ്റ് പുറത്ത് വിട്ടതിനാലാണ് ബെഹ്‌റയെ പുറത്താക്കിയതെന്ന് എന്‍.ഐ.എ

December 4, 2018

behra_7ഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച്  വിവരം പുറത്തുവിട്ടതിനാലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം. വിവരം പുറത്തു വിട്ടത് ബെഹ്‌റയാണെന്ന് വ്യക്തമായ രാത്രിയില്‍ ഏജന്‍സിയില്‍ നിന്ന് ബെഹ്‌റയെ ഒഴിവാക്കികൊണ്ടുളള ഉത്തരവിടുകയായിരുന്നു.

ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ യുഎസില്‍ ചോദ്യം ചെയ്യാന്‍ പോയ സംഘത്തില്‍ ബെഹ്‌റയുമുണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്‌റയ്‌ക്കെതിരെ ആരോപണമുണ്ടായി. അതേ സമയം ഡിജിപിയായി നിയമിച്ച നടപടി ഉചിതമായില്ലെന്ന നിലപാടെടുത്തിരുന്നുവെന്ന് സി.പി.എം കേന്ദ്ര നേതാക്കളില്‍ ചിലര്‍ സൂചിപ്പിച്ചു. സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും നേതാക്കാള്‍ സൂചിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top