നടിയെ ആക്രമിച്ച കേസ്; തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

pratheesh-chackoകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അഭിഭാഷകരഅയ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കുറ്റകൃത്യത്തില്‍ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസിലെ നിർണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവിൽ പോയി. തുടർന്ന് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. നിർണായക തെളിവുകളടങ്ങിയ ഫോൺ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

dileep-11-250x150തുടർന്ന് ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതി ഇരുവർക്കും വക്കാലത്ത് നൽകിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാർഡ് നശിപ്പിച്ചെന്നോ, തെളിവുകൾ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ യഥാർഥ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാൽ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇരുവരും നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടായിരുന്നു സുപ്രീകോടതിയെ സമീപിച്ചത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങള്‍ കാണണമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഹര്‍ജി ക്രിസ്മസ് അവധിക്ക് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തകിയാണ് ഹാജരാവുക. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.

കുറ്റപത്രത്തോടൊപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment