- Malayalam Daily News - https://www.malayalamdailynews.com -

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല സെക്രട്ടറി സാബിര്‍ അന്‍സാരി അന്തരിച്ചു

IMG-20181205-WA0055മലപ്പുറം: ഹാജിയാര്‍ പള്ളി എ.എം അബൂബക്കര്‍ സാഹിബിന്റെ മകന്‍ സാബിര്‍ അന്‍സാരി (57) അന്തരിച്ചു. കൊണ്ടോട്ടി മസ്ജിദ് ഇഹ്സാനില്‍ അസര്‍ നമസ്കരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഗം, പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി, പ്രവാസി ശ്രമിക് ആന്തോളന്‍ (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

മാതാവ് പരേതയായ ആമിന. ഭാര്യ: ഹഫ്സ മോങ്ങം.

മക്കള്‍: അഷ്ഫാക് (ഖത്തര്‍), അഫ്നാന്‍, മുന പാക്കടപ്പുറായ.

മരുമക്കള്‍: ഹന വള്ളുവമ്പ്രം, മഹ്ബൂബ് (ദുബൈ).

സഹോദരങ്ങള്‍: യൂസുഫ് അലി, പരേതയായ ആയിഷ, അബുല്ലൈസ് (ഖത്തര്‍), മുജീബ് റഹ്മാന്‍ (കുവൈത്ത്), സല്‍മത്ത് ദേവതിയാല്‍, ഹഫ്സത്ത് ഹാജിയാര്‍ പള്ളി, റസിയ ആട്ടീരി, അഫ്സല്‍ ഹുസൈന്‍, ഷഹര്‍ബാന്‍ വാണിയമ്പലം, അഫ്താബ് മന്‍സൂര്‍, റുക്സാന നിലമ്പൂര്‍, സുമയ്യ പുത്തൂര്‍ പള്ളിക്കല്‍, ഇര്‍ഫാന്‍ നൗഫല്‍ (യാമ്പു), മലീഹ കൂട്ടിലങ്ങാടി, അംജദ് അലി (ബാംഗ്ലൂര്‍).

ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 4.30ന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദില്‍.

ദുഃഖ സൂചകമായി വെല്‍ഫെയര്‍ പാർട്ടി മലപ്പുറം ജില്ലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി വെച്ചതായി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]