മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌ക്കോപ്പല്‍ രജത ജൂബിലി

KunjRequest2ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികള്‍ പ്രൗഢഗംഭീരമായി നടന്നു.

ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പരി.ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാതിഥിയായി പങ്കെടുത്തു.

 

KunjRequest11സീറോ മലങ്കര എപ്പാര്‍ക്കി ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌നേഫാനോസ്, എപ്പിസ്‌ക്കോപ്പല്‍ സഭാ ബിഷപ്പ് ജോണ്‍സി ഇട്ടി, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ ഡയറക്ടര്‍ ഓഫ് എക്‌സ്‌ടേണല്‍ അഫയേഴ്സ് & ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് റവ. ലിയൊനിസ് കിഷ്‌ക്കോവ്‌സ്‌കി, സഭാ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, ചര്‍ച്ച് ഓഫ് വേള്‍ഡ് സര്‍വ്വീസസ് പ്രസിഡന്റ് റവ. ജോണ്‍ മക്‌കുളോഗ്, സെന്റ് ടിക്കോണ്‍സ് ഓര്‍ത്തഡോക്‌സ് തിയളോളിക്കല്‍ സെമിനാരി ഡീന്‍ വെരി. റവ. ഡോ.ജോണ്‍ ഇ പാര്‍ക്കര്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റ് ഓഫ് അന്ത്യോഖയിലെ ഡോ. ആന്‍ ഗ്ലിന്‍ മക്കോള്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സന്തോഷ് മത്തായി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വിശിഷ്ടാതിഥികളും, ഇതര സഭാനേതാക്കളും, എക്യൂമിനിക്കല്‍ പ്രതിനിധികളും, ഭദ്രാസന പ്രസ്ഥാനങ്ങളിലെ പ്രതിനിധികളും ഉപഹാരങ്ങള്‍ നല്‍കി.

KunjRequest7റവ.ഡോ.എം.പി. ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു. കൗണ്‍സില്‍ അംഗം ഫാ. ബാബു കെ. മാത്യു രചിച്ച് ചിട്ടപ്പെടുത്തിയ ജൂബിലി ഗാനവും കാതോലിക്കാ മംഗളഗാനവും ഗായകസംഘം ആലപിച്ചു. ഡീക്കന്‍ ഡാനിയല്‍ മത്തായി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ് സ്വാഗതവും, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സാറാ പോത്തന്‍, ലിസാ രാജന്‍, ഡീക്കന്‍ ഡാനിയല്‍ മത്തായി എന്നിവരായിരുന്നു എം.സി.മാരായി യോഗനടപടികള്‍ നിയന്ത്രിച്ചിരുന്നത്. ആഘോഷ ജനറല്‍ കണ്‍വീനര്‍ ഇവരെ പരിചയപ്പെടുത്തുകയും പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഗാനപരിപാടിക്ക് റോസിലി വറുഗീസ്, സജി അലക്‌സ് എലിസബത്ത് ഐപ്പ്, മെറിലില്‍ന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

KunjRequest10തിരുവനന്തപുരം ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയേസ് മെത്രാപ്പോലീത്താ, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ അമേരിക്ക സെക്രട്ടറി വെരി. റവ. എറിക്ക് മാസി, സെന്റ് വ്ലാഡിമിര്‍ തിയളോജിക്കല്‍ സെമിനാരി ഡയറക്ടര്‍ ഫാ. ഏഡ്രിയന്‍ ബുഡികാ, അര്‍മ്മീനിയന്‍ ചര്‍ച്ച് ഓഫ് അമേരിക്കയുടെ വെരി. റവ. ശിമയോന്‍ ഒഡബാഷിയന്‍, അര്‍മ്മീനിയന്‍ അപ്പ്‌സ്‌തോലിക്ക് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ഫാ. ഹോസ്‌നാന്‍ ബോസിയാന്‍, ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസസിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് ഓഫീസര്‍ ജോണ്‍ എ. ഗോര്‍മന്‍, ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ മേരി ഡിയാഞ്ചാലസ് തുടങ്ങി വിപുലമായ ഒരു വിശിഷ്ടാതിഥി സമൂഹം എത്തിയിരുന്നു.

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സമുചിതമായി മറുപടി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment