ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിന് അമേരിക്കയിലെ പ്രമുഖ വ്യവസായി ദിലിപ് വര്‍ഗീസ് ഗ്രാന്റ് സ്പോണ്‍സറായി.
പ്രസ് ക്ലബ് രൂപം കൊണ്ട അന്നു മുതല്‍ ദിലിപ് വര്‍ഗീസ് പ്രസ് ക്ലബിന്റെ സഹയാത്രികനാണ്. തികഞ്ഞ മാധ്യമ സ്നേഹിയായ അദ്ദേഹം ഇതുവരെ നടന്ന എല്ലാ കോണ്‍ഫറന്‍സുകളിലും സ്പോണ്സര് ആയിരുന്നു. കൊച്ചിയില്‍ 2013 ല്‍ നടന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിന്റെ പ്രധാന സ്പോണ്സറുമാരിലൊരാളായിരുന്നു ദിലിപ് വര്‍ഗീസ്.
ന്യൂജേഴ്സിയില്‍ ഡി & കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമസ്ഥനാണ് അദ്ദേഹം. ഗവണ്മെന്റ്, മിലിറ്ററി മേഖലകളില്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദിലിപ് വര്‍ഗീസ്.
മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ. ബാബു പോള്‍, തോമസ് ജേക്കബ്, കെ.എം റോയ്, ഡോ. എം.വി പിള്ള, അലക്സാണ്ടര്‍ സാം എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും, പ്രശംസാഫലകവും, മാധ്യമ രത്ന പുരസ്കാര ജേതാവിന് 50000 രൂപയും, പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply