സിബിഐ അഴിമതി : അസ്താനക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അലോക് വര്‍മ്മ

astanaന്യൂഡല്‍ഹി : സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി അലോക് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അസ്താനക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമെ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകുവെന്ന് സത്യവാങ്മൂലത്തില്‍ അലോക് വര്‍മ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അലോക് വര്‍മ്മക്കെതിരെ സിബിഐ തന്നെ ഫയല്‍ ചെയ്ത എഫ്.ഐ.ആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിവാദത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയിലാണ് അലോക് വര്‍മ്മ. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ അലോക് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment