Flash News
വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും: ഹമീദ് വാണിയമ്പലം   ****    യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ   ****    ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****   

രചനാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘമാവുക: എം.ഐ. അബ്ദുല്‍ അസീസ്

December 8, 2018 , മീരാന്‍ അലി, മീഡിയാ സെക്രട്ടറി

IMG_9540

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമിതി ‘സത്യത്തിന്റെ ജീവിതസാക്ഷ്യമാവുക’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംഗമങ്ങളുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നിര്‍വഹിച്ച് സംസാരിക്കുന്നു

നിലമ്പൂര്‍: രചനാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിലനിലക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ‘സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക’ എന്ന വിഷയത്തില്‍ ഡിസംബര്‍-ജനുവരി കാലയളവില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമിതി 30 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിജീവിതത്തിലെ ധാര്‍മിക കരുത്ത്, കുടുംബ ജീവിതത്തിലെ മൂല്യങ്ങള്‍, നീതി, സമത്വം എന്നിവ ക്ഷേമ രാഷ്ട്രത്തിലേക്കുള്ള വഴികളാണ്. അതിന്നായി സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തില്‍ മുന്നോട്ടു പോകുന്ന മാതൃകാ സമൂഹം സൃഷ്ടിക്കപ്പെടണം, അമീര്‍ ഉണര്‍ത്തി.

ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹബീബ് ജഹാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സലീം മമ്പാട്, അലി കാരക്കാപറമ്പ് എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top