Flash News

ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു

December 10, 2018 , പി.പി. ചെറിയാന്‍

hwഹൂസ്റ്റണ്‍: അമേരിക്കയുടെ 41മതു പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ.ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി.വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം ടെക്‌സസ് കോളേജ് സ്‌റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയതത്.

ഡിസംബര്‍ 8 ശനിയാഴ്ച കുടുംബാംഗങ്ങളുടെ സന്ദര്‍ശനത്തിനുശേഷമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.പ്രസിഡന്റിന്റെ മരണവാര്‍ത്ത പുറത്തു വന്നതു മുതല്‍ അടച്ചിട്ടിരുന്ന ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി വെള്ളിയാഴ്ചയും അടഞ്ഞു കിടന്നുവെങ്കിലും ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്രേവ് സൈഡിലേക്ക് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി 8 മണിവരെയാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. പ്രവേശനം സൗജന്യമായിരുന്നു. ബാര്‍ബര ബുഷ്, മകള്‍ റോബിന്‍ എന്നിവര്‍ക്ക് സമീപമാണ് ബുഷിന്റേയും അന്ത്യവിശ്രമം.

BarbaraBush2 bush library+preps

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top