ഷിക്കാഗോ: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2019 þ 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജു ചെറിയത്തിലാണ് പുതിയ പ്രസിഡന്റ്. ജയിംസ് തിരുനെല്ലിപ്പറമ്പില്‍, വൈസ് പ്രസിഡന്റ്. റോയി ചേലമലയില്‍ സെക്രട്ടറി, ടോമി എടത്തില്‍ ജോയിന്റ് സെക്രട്ടറി, ജറിന് പൂതക്കരി(ട്രഷറര്‍) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍.
കെസി.സി.എന്‍.എ.യുടെ വനിതാ പ്രതിനിധിയായി ഡെന്നി പുല്ലാപ്പള്ളില്‍. യുവജന പ്രതിനിധിയായി മാത്യു പതിയില്‍ എന്നിവരും സന്തോഷ് കളരിക്കപ്പറമ്പില്‍, ടോമി അബേനാട്ട്, ചാക്കോ മറ്റത്തിപറമ്പില്‍, സണ്ണി മുണ്ടപ്ലാക്കില്‍, അലക്സ് പായിക്കാട്ട് എന്നിവര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. കെസിഎസ് ലെജിസ്ലേറ്റീവ് ബോര്‍ഡ് അംഗങ്ങളായി ജോജോ ഇടയവിയില്, ജോസഫ് പുതുശ്ശേരിയില്‍, ബിനോയി കിഴക്കിനടി, മാത്യു വട്ടക്കളം, ആജോ മോന് പൂത്തുറയില്‍, ലേൂക്കോസ് ക്ലാക്കിയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, ജോബി തേക്കുനില്‍ക്കുന്നതില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി കെസിഎസ് സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.അബ്രാഹം മുത്തോലത്ത്, ക്നാനായ റീജിയന് വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, അസി.വികാരി ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അറിയിച്ചു. പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സ്ഥാനമൊഴിയുന്ന ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ള വീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കല്‍ എന്നിവര്‍ പ്രസ്താവിച്ചു.
ലോകത്തിലുള്ള എല്ലാ സംഘടനകള്‍ക്കും മാതൃകയായി, നോര്‍ത്ത് അമേരിക്കയിലെ ക്നാനായക്കാരുടെ ഈറ്റില്ലമായ ഷിക്കാഗോയിലെ കെസിഎസിന്റെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും നടത്തുന്നതിലേക്ക് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി പുതിയ ഭാരവാഹികള്‍ക്കുവേണ്ടി പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply