‘മാഗ്’ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ശനിയാഴ്ച

MAGH Volleyball - Flyer1ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

ഡിസംബര്‍ 15നു ശനിയാഴ്ച രാവിലെ 9 മുതല്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള ‘ട്രിനിറ്റി സെന്ററില്‍ (5810, Almeda Genoa Rd. Houston – TX 77048) വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോള്‍ ടീമുകളാണ് ആദ്യ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്കു എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വ ജോര്‍ജ് (പ്രസിഡന്റ്) 281 773 7988, ബാബു മുല്ലശ്ശേരില്‍ (സെക്രട്ടറി) 281 450 1410, എബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187, റജി ജോണ്‍ (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) 832 723 7995.

MAGH Volleyball - Flyer

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News