- Malayalam Daily News - https://www.malayalamdailynews.com -

അഗ്നിനാളങ്ങള്‍ വിഴുങ്ങിയ വീട്ടില്‍ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് 100ലധികം പാമ്പുകള്‍

House_Fire_Reptiles_കോണ്‍റൊ (ടെക്‌സസ്): തീ ആളി പടര്‍ന്ന് വീട്ടില്‍ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ നൂറിലധികം പൈതോണ്‍ ഉള്‍പ്പെടെയുളള പാമ്പുകള്‍ ലിസാര്‍ഡ് എന്നിവയേയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി.

ഡിസംബര്‍ 8 ശനിയാഴ്ചയാണ് വീടിനു തീപിടിച്ച വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തു എത്തിചേര്‍ന്ന ഫയര്‍ ഫൈറ്റേഴ്‌സ് തീ അണയ്ക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ പാമ്പുകളേയും, മറ്റു പല ജീവജാലങ്ങളേയും കണ്ടെത്തുകയായിരുന്നു. വളരെ സുരക്ഷിതമായി ഇവയെല്ലാം രണ്ടാം നിലയില്‍ നിന്നും മാറ്റിയെങ്കിലും, രണ്ടു ‘ലിസാര്‍ഡുകള്‍’ തീയില്‍ വെന്തുപോയതായി അധികൃതര്‍ അറിയിച്ചു.

ക്രിസ്തുമസ് ട്രീയില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്ന് അഗ്നിശമനാധികൃതര്‍ പറഞ്ഞു. ഇത്രയും പാമ്പുകളെ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവോ എന്നും അധികൃതര്‍ പരിശോധിച്ചുവരുന്നു. തീപിടിക്കുമ്പോള്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദീപാലങ്കാരം നടത്തുന്നവര്‍ ഇലക്ട്രിക് സര്‍ക്യൂട്ട് ഉണ്ടാകാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

caney-creek-snakes-1

 

 

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]