Flash News

മല്യക്കായി ഒരുങ്ങുന്നത് കസബിനെ പാര്‍പ്പിച്ച അതിസുരക്ഷാ സെല്‍ ; അത്യാധുനിക ആയുധങ്ങളുമായി കാവല്‍ക്കാര്‍

December 11, 2018 , .

Master9000 കോടിയിലധികം രൂപ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തന്റെ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാതെ മുങ്ങിയ മല്യയെ ഇന്ത്യയില്‍ കാത്തിരിക്കുന്നത് മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയില്‍. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള ബാരക്ക് 12ലെ പ്രത്യേക സെല്ലിലാകും മല്യയെ പാര്‍പ്പിക്കുക.

ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിലാകും മല്യയുടെയും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെല്‍ നിര്‍മ്മിതി. ഇന്ത്യയിലെത്തിച്ചാല്‍ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടര്‍ന്നു ആര്‍തര്‍ റോഡ് ജയിലിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ബ്രിട്ടനിലെ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. കൊടും കുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12ാം നമ്പര്‍ ബാരക്കില്‍ പാര്‍പ്പിക്കുക. രണ്ടു നിലകളിലായി എട്ടു സെല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. കട്ടികുറഞ്ഞ കിടക്ക, കിടക്കവിരി, തലയണ, പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്‍കും.

mallya_1കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു നിര്‍മ്മിതി . ഓരോ സെല്ലിലും ജനലുകളും ചേര്‍ന്ന്, യൂറോപ്യന്‍ ക്ലോസറ്റ് ഉള്ള ശുചിമുറിയും വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികള്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ്. മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായിരുന്ന നടന്‍ സഞ്ജയ് ദത്ത്, ഷീന ബോറ കൊലക്കേസ് പ്രതി സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജി, പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫിനാന്‍സ് വിഭാഗം മേധാവിയും ധിരുഭായ് അംബാനിയുടെ സഹോദരപുത്രനുമായ വിപുല്‍ അംബാനി തുടങ്ങിയവര്‍ ഈ ബാരക്കില്‍ വിചാരണത്തടവുകാരായിരുന്നു. മുഴുവന്‍ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളും അത്യാധുനിക ആയുധങ്ങളുമായി കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. ബാരക്കിനോടു ചേര്‍ന്നുള്ള പ്രത്യേക ഡിസ്പെന്‍സറിയില്‍ 3 ഡോക്ടര്‍മാരുടെ സേവനവും ലഭ്യം. ഇന്ത്യയില്‍ നിന്നും മുങ്ങി ലണ്ടനില്‍ താമസമാക്കിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. അതേസമയം, മേല്‍ക്കോടതിയെ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എം. സായി മനോഹറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top