ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിദേശ ഇന്ത്യക്കാര്‍ക്കായി ആഗോളതലത്തില്‍ എ.ഐ.സി.സിയുടെ ഘടകമായി രൂപീകരിച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന സംഘടനയുടെ അമേരിക്കന്‍ ഘടകമായ ഐ.ഒ.സി യു.എസ്.എയുടെ അംഗത്വത്തിനായുള്ള അപേക്ഷകള്‍ സ്വീകരപിച്ചുതുടങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ സംഘടനകളേയും ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏക പോഷകസംഘടനയായി രൂപീകരിച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒരു എ.ഐ.സി.സി സെക്രട്ടറിയുടെ മേല്‍നോട്ടത്തിലും, ഡോ. സാം പിട്രോഡ ചെയര്‍മാനായുള്ള ഒരു കമ്മിറ്റിയുടെ നേതൃത്വത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ അമേരിക്കയിലെ ഘടകമായ ഐ.ഒ.സി യു.എസ്.എ ഡോ. സാം പിട്രോഡ ചെയര്‍മാനും, ജോര്‍ജ് ഏബ്രഹാം വൈസ് ചെയര്‍മാനും, മൊഹീന്ദര്‍ സിംഗ് പ്രസിഡന്റുമായുള്ള ഒരു വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
പ്രസ്തുത സംഘടനയുടെ ആദ്യത്തെ 1000 മെമ്പര്‍ഷിപ്പുകള്‍ ലൈഫ് മെമ്പര്മാര്ക്കായും, തുടര്‍ന്നുള്ളവ സാധാരണ മെമ്പര്ഷിപ്പായും ആയിരിക്കും നല്‍കുക. ഇതിന്റെ പ്രാരംഭമായി ചിക്കോഗോയിലേയും, മിഡ് വെസ്റ്റ് റീജിയനിലേയും അമ്പതോളം അംഗങ്ങളുടെ അപേക്ഷകള്‍ ശേഖരിച്ച് പോള്‍ പറമ്പി, സതീശന് നായര്‍, തോമസ് മാത്യു പടന്നമാക്കല്‍, റിന്‍സി കുര്യന് തുടങ്ങിയവര്‍ ഡോ. സാം പിട്രോഡയുടെ ഓഫീസില്‍ എത്തി ലൈഫ് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷകളുടെ ഫയല്‍ അദ്ദേഹത്തെ ഏല്പിച്ചു. ഓണ്‍ലൈനായും ഇമെയിലില്‍ കൂടിയും ധാരാളം അപേക്ഷകള്‍ എത്തിച്ചേരുന്നുണ്ട്. ഡിസ്കൗണ്ട് റേറ്റിലുള്ള ആദ്യ ലൈഫ് മെമ്പര്‍ഷിപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ആയിരം പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ശേഷമുള്ളവ സാധാരണ നിരക്കിലുള്ളവയായിരിക്കും. ആയതിനാല്‍ താത്പര്യമുള്ളവര്‍ കഴിവതും വേഗത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ മെമ്പര്‍ഷിപ്പ് കമ്മിറ്റിക്കുവേണ്ടി തോമസ് മാത്യു പടന്നമാക്കല്‍ അഭ്യര്‍ത്ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply