Flash News

മത്തിയെ ഇനി ആരും ‘വില കുറച്ച്’ കാണേണ്ട; അയലയോളം വളര്‍ന്ന് മത്തി

December 12, 2018

mathiമത്തി അഥവാ ചാള ‘വില കുറഞ്ഞ’താണെന്നും താനാണ് അതിനേക്കാള്‍ കേമന്‍ എന്ന് വീമ്പിളക്കിയ അയലക്ക് പണി കൊടുത്ത് മത്തി. വില കൂടിയ അയലയെ തോല്പിച്ച് അതേ വിലയില്‍ തന്നെ എത്തി നില്‍ക്കുകയാണ് മത്തി. ഈ കടുത്ത മത്സരത്തില്‍ ആര് തോല്‍ക്കും എന്ന ആകാംക്ഷയിലാണ് ഇവ രണ്ടും വാങ്ങുന്ന കസ്റ്റമേഴ്സ്. മത്സ്യ ചരിത്രത്തില്‍ ആദ്യമായാണ് മത്തിയുടെ (ചാള) വിലയും അയലയുടെ വിലയും തമ്മില്‍ മത്സരിക്കുന്നത്. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളില്‍ 220 രൂപ വരെ എത്തി.

മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ (ചാള) ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്.

തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് മത്തിയുടെ ലഭ്യത വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ തെക്കന്‍ മേഖലയില്‍ മത്തി ലഭ്യത കുറഞ്ഞു. മത്തി ചതിച്ചെങ്കിലും ഇത്തവണ അയല അല്‍പ്പം കൂടുതല്‍ ലഭിച്ചതായാണ് ഈ രംഗത്തുളളവര്‍ പറയുന്നത്. ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top