അമൃതയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു

workshop-on-deep-Learning-for-signal-processing_0അമൃതപുരി: അമൃത സെന്‍റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്സ് ആപ്ലിക്കേഷന്‍റെ നേതൃത്വത്തില്‍ “ഡീപ്പ് ലേണിംഗ് ഫോര്‍ സിഗ്നല്‍ പ്രൊസ്സസിംഗ്” എന്ന വിഷയം ആസ്പദമാക്കിയ ശില്പശാല അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ 2019 ജനുവരി 4, 5 തീയതികളില്‍ സംഘടിപ്പിക്കുന്നു. വിവിധ സര്‍വകലാശാലകള്‍, കോളേജുകള്‍ നിന്നുമുള്ള ഗവേഷണ തല്പരരായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും, ബിരുദധാരികള്‍ക്കും, അദ്ധ്യാപകര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം.

ക്ലാസുകള്‍, ചര്‍ച്ചകള്‍ മുഖേന ഓഡിയോ ആന്റ് ഇമേജ് പ്രൊസ്സസിംഗ് മേഖലയിലെ വിവിധ പഠനങ്ങളേയും തൊഴില്‍ സാധ്യതകളെയും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും ഗവേഷകകര്‍ക്കും മികച്ച അവബോധം സൃഷ്ടിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.

പങ്കെടുക്കാനായി www.amrita.edu/workshops വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7034024264, ഇ-മെയില്‍ workshops@am.amrita.edu

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment