രാജസ്ഥാൻ ഗെലോട്ടും മധ്യപ്രദേശ് കമല്‍നാഥും നയിക്കും

nw_0ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും മധ്യപ്രദേശില്‍ കമല്‍നാഥും മുഖ്യമന്ത്രിയാകും. രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് ഗൊലാട്ടിനെ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവിടെ ജ്യോതിരാദിത്യ സിന്ധ്യ ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചത്തീസ്ഗഡിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായെന്നും ഉടന്‍ തന്നെ അവര്‍ ആരെല്ലാമാണെന്ന കാര്യം ജനങ്ങളെ അറിയിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ പറഞ്ഞിരുന്നു. 2019ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ അനുഭവസമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കുന്നതു ഗുണം ചെയ്യുമെന്നാണു രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ വ്യത്യസ്ത ആളുകളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. എം.എല്‍.എമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംസാരിച്ചു കഴിഞ്ഞു. ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

എല്ലാ എം.എല്‍.എമാരും തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്ന പേര് ഇരുകൈയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കുമെന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കിയിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Leave a Comment