Flash News

മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പുമായി സണ്ണി മാളിയേക്കല്‍

December 14, 2018 , സുനില്‍ തൈമറ്റം

msreesunnyഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പുമായി സണ്ണി മാളിയേക്കല്‍. റെജി ജോര്‍ജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്.

അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഇന്ത്യാ ഗാര്‍ഡന്‍സ് ഉടമ എന്നീ നിലകളില്‍ സുപരിചിതനായ സണ്ണി മാളിയേക്കല്‍ ഇന്ത്യ പ്രസ്സ് ക്ള്ബ് ഡാളസ് ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റു കൂടിയാണ്‌ പ്രവാസ ലോകത്ത് തിളങ്ങിയ മലയാളി വ്യവസായികളിൽ പ്രമുഖനാണ്. ന്യൂജേഴ്സിയിൽ FIRST WOK എന്ന പേരിൽ ആദ്യമായി ഒരു ചൈനീസ് റെസ്റ്റോറന്റ് തുടങ്ങിയ മലയാളി എന്ന ക്രഡിറ്റ് അദ്ദേഹത്തിന് സ്വന്തമാണ്. 2006 ൽ ആരംഭിച്ച ഇന്ത്യാ ഗാർഡൻ റെസ്റ്റോറന്റ് തന്നെയാണ് അമേരിക്കക്കാർക്കിടയിലും സണ്ണി മാളിയേക്കലിനെ പ്രിയങ്കരനാക്കിയത്.

അമേരിക്കയെ നടുക്കിയ സെപ്റ്റംബർ 11 ലെ ഭീകരാക്രമണ സമയത്ത് എഫ്.ബി.ഐയുടെയും ന്യുയോര്‍ ക്ക് പോലീസിന്റെയും വോളണ്ടിയറായി പ്രവർത്തിക്കുകയും ആ സദ്പ്രവൃത്തി അദ്ദേഹത്തിന് നിരവധി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 2003 ൽ ഏഷ്യാനെറ്റിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ചയാൾ, അമേരിക്കയിലും കാനഡയിലുമായി നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചയാൾ എന്നീ നിലകളിലും സണ്ണി മാളിയേക്കൽ അമരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം ഇതിനിടെ തന്റെ നീണ്ട കാലത്തെ പ്രവാസാനുഭവങ്ങളക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരിക്കല്‍ കൂടി മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. മുമ്പ് നടന്ന ബോള്‍ഗാട്ടി പാലസ് തന്നെ ജനുവരി 13 ന്‌ 6 മണിക്ക് ആരം ഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. മാറ്റമുളളത് ഇന്ത്യ പ്രസ്‌ക്ലബ്ബ് നേതൃത്വത്തിനും ജൂറി അംഗങ്ങള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡ് ജേതാവിനുമായിരിക്കും. പ്രസിഡന്റായ മധുവിനൊപ്പം സു നില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ്(ജോയിന്റ് ട്രഷറ ര്‍ ) മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു . ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്‌സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top