Flash News

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

December 15, 2018

newsrupt_2018-12_1aee81b2-c788-4ce0-8fb4-57a19ccd843c_rahul_eഅയ്യ ധര്‍മ്മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനേത്തുടര്‍ന്നാണ് റാന്നി കോടതിയുടെ നടപടി.

തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞതിനെ തുടര്‍ന്ന് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാനും ക്ഷേത്രം അടപ്പിക്കാനുമായിരുന്നു തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

തുടര്‍ന്ന് ആ വിഷയത്തിലും പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ പദ്ധതിയിട്ട കേസില്‍ നിലവില്‍ രാഹുല്‍ ജാമ്യത്തിലാണ്.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക എന്നീ ഉപാധികളോടെയാണ് രാഹുല്‍ ഈശ്വറിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top