Flash News

ത്രിദിന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം അമൃതയില്‍

December 15, 2018 , അമൃത മീഡിയ

Photo 3 - Br Shanthamrita Chaitanya Head Chicago Mata Amrithandandamayi Center in his Benedictory address.അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പരിസ്ഥിതിയേയും സംസ്കാരത്തെയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം അമൃതപുരി കാമ്പസില്‍ ആരഭിച്ചു.

ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും, സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ വി എസ് വിജയന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നതിനു തുല്യമാണെന്നും മണ്ണൊലിപ്പ് തടയാനും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിനും പുതിയ പരിസ്ഥിതി സംസ്കാരം ഇവിടെ ഉയര്‍ന്ന് വരേണ്ടത് അത്യന്താപേഷിതമാണെന്നുംഅദ്ദേഹം പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ക്രോഡീകരിക്കേണ്ടതാവശ്യമാണെന്നും വനനശീകരണവും, വാഹനപ്പെരുപ്പവും, രാസകീട നാശിനികളുടെ അമിതോപയോഗവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും അദ്ദേഹം തന്‍റെ ഉത്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ജൈവരീതിയില്‍ കൃഷി സമ്പ്രദായം പരിഷ്കരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo 1 -Dr VS Vijayan Inaugrated the Conferenceചിക്കാഗോയിലെ അമൃതാനന്ദമയി മഠത്തിന്‍റെ ചുമതല വഹിക്കുന്ന ബ്രഹ്മചാരി ശാന്താമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. നല്ല പരിസ്ഥിതി സംരക്ഷണ സംസ്കാരം ഉടലെടുക്കേണ്ടത് സ്വന്തം വീടുകളില്‍ നിന്നാവണമെന്നും എല്ലാ ശരിയും പ്രകൃതിയാണെന്നും പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ കരുതി പരിപാലിക്കാന്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി ഉത്ഘോഷിച്ചിട്ടുള്ള കാര്യവും അദ്ദേഹം സദസ്യരെ ഓര്‍മ്മിപ്പിച്ചു.

അമൃതപുരി കാമ്പസ് അസോസിയേറ്റ് ഡീന്‍ ഡോ ബാലകൃഷ്ണ ശങ്കര്‍, അമൃത ആര്‍ട്സ് ആന്‍റ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ വി എം നന്ദകുമാര്‍, അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ പി വി രാമനാഥന്‍, ഡോ ബീനാ എസ് നായര്‍, അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ പി വി രാമനാഥന്‍, ഡോ ബീനാ എസ് നായര്‍ഡോ നന്ദിനി സെന്‍, ഡോ ശ്രുതിദാസ്എന്നിവര്‍ സംസാരിച്ചു. അമൃതപുരി കാമ്പസ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ പ്രൊഫസര്‍ അരുണ്‍ എസ് ചടങ്ങിനെത്തിയവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി.

Photo 4 -Dr S Vijayan Inaugrated The International Conferenceഇംഗ്ലണ്ട്, അമേരിക്ക, ആസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി മേഖലയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സമ്മേളനം അവസരമൊരുക്കും. പ്രകൃതി സംരക്ഷണം, കീടനാശിനികളുടെ അമിതോപയോഗം നിയന്ത്രിക്കല്‍, ജൈവകൃഷിയെ പ്രൊത്സാഹിപ്പിക്കല്‍, ശുദ്ധവായു ലഭ്യത തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആനുകാലിക ഗവേഷണങ്ങളും, പഠനങ്ങളും, പ്രബന്ധാവതരണങ്ങളും, അനുബന്ധ ചര്‍ച്ചകളുമാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. പ്രസ്തുത സമ്മേളനം ഭൂമിയില്‍ജീവന്‍റെ നിലനില്പിനായുള്ള സുസ്ഥിര പ്രകൃതി സംരക്ഷണത്തിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top