Flash News

മഹാരാജാസിലെ ക്രൂര കൊലപാതകത്തിനിരയായ അഭിമന്യുവിന്റെ കഥ ‘നാന്‍ പെറ്റ മകന്‍’ ചിത്രീകരണം ആരംഭിച്ചു

December 16, 2018

newsrupt_2018-12_ec0e1f05-0156-4f95-b28a-4f439e96fb45_minonഎറണാകുളം മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്ത എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘നാന്‍ പെറ്റ മകന്‍’ ചിത്രീകരണം ആരംഭിച്ചു. സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മഹാരാജാസ് ക്യാംപസില്‍ വെച്ച് സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവ് നിര്‍വ്വഹിച്ചു.

സുഹൃത്തുക്കള്‍ വഴി അഭിമന്യുവിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞെന്ന് അഭിമന്യുവായി വേഷമിടുന്ന മിനോണ്‍ പറഞ്ഞു.

“ജാതി-മത-വർഗ ഭേദമന്യേ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കരയിപ്പിച്ചതാണ് അഭിമന്യുവിന്റെ വധം. അതിനാൽ തന്നെ വർഗ്ഗീയതയ്ക്ക് എതിരായ വലിയ സന്ദേശമാണ് ചിത്രത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത്,” സജി പറഞ്ഞു.

Abhimanyuഅഭിമന്യുവായി വേഷമിടുന്നതറിഞ്ഞ് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് നടൻ മിനോൺ പറഞ്ഞു. “അഭിമന്യുവിന്റെ മരണം എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു. ആ വാർത്തകൾ തുടർച്ചയായി വായിച്ചിരുന്നു. മലയാള സിനിമയിൽ അഭിമന്യുവിന്റെ പ്രായക്കാരനായ ഞാൻ മാത്രമേ ഉളളൂവെന്നതാകാം എനിക്ക് ചിത്രത്തിലേക്ക് വഴി തുറന്നത്. അഭിമന്യുവിനെ കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങൾ അനുകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കില്ല. എല്ലാവരും എന്നോട് ആവശ്യപ്പെട്ടതും അതാണ്,”

“101 ചോദ്യങ്ങൾ എന്ന സിനിമയിൽ എനിക്ക് അവാർഡ് ലഭിച്ചപ്പോൾ നാട്ടിൽ ഒരു സ്വീകരണം നടന്നിരുന്നു. അന്ന് ആ സ്വീകരണ പരിപാടിക്ക് ശേഷം ഒഴിവുദിവസത്തെ കളി നാടകമായി അവതരിപ്പിച്ചു. അന്ന് നാടകത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് സജി അങ്കിളായിരുന്നു. അന്ന് തൊട്ടുളള പരിചയമാണ് ചിത്രത്തിലേക്ക് തന്നെ എത്തിച്ചത്,” മിനോൺ പറഞ്ഞു.

“മഹാരാജാസ് കോളേജിൽ 15ദിവസം ഷൂട്ടിങുണ്ട്. അത്രയും ദിവസം തന്നെ വട്ടവടയിലും ഷൂട്ടിങുണ്ട്. വിവിധ കോളേജുകളിൽ നിന്ന് അഭിമന്യുവിന്റെ പ്രായത്തിലുളള വിദ്യാർത്ഥികൾ കഥാപാത്രമായി എത്തുന്നുണ്ട്. എന്നാൽ അഭിമന്യുവിന്റെ ജീവിതകഥ അതേപടി പകർത്തിയെഴുതുന്നതല്ല സിനിമ. അഭിമന്യുവിന്റെ ജീവിതത്തിൽ ഒരു നന്മയുണ്ട്. അത് വട്ടവടയെന്ന ഗ്രാമത്തിന്റെ സംസ്കാരം കൂടിയാണ്. അത് പ്രമേയമാക്കി സിനിമാറ്റിക് എലമെന്റ്സ് ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നത്. അഭിമന്യു മഹാരാജാസിന്റെ ജീവചരിത്രമായി ചിത്രത്തെ അവതരിപ്പിക്കുകയല്ല,” സജി പറഞ്ഞു.

Nan-Peta-Makan-Crewകേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വേദനയുണ്ടാക്കിയ രാഷ്ട്രീയക്കൊലപാതകമാണ് അഭിമന്യുവിന്റേതെന്ന് നാന്‍ പെറ്റ മകന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ പറഞ്ഞു.

മലപ്പുറം സ്വദേശിനി ഷൈമയാണ് ചിത്രത്തിൽ നായികാ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “അഭിമന്യുവിന്റെ ജീവിതത്തിലെ നന്മ കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് അവർ. ഒരേ ക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും,” സജി പറഞ്ഞു.

ശ്രീനിവാസന്‍, ജോയ് മാത്യു, മുത്തുമണി, സിദ്ധാര്‍ഥ് ശിവ, സരയൂ, സീമ ജി നായര്‍, മെറീന തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2012ല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ നടനാണ് മിനോണ്‍ .

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top