കോണ്‍ഗ്രസ്സിനെ റഫാലുകൊണ്ടടിക്കാന്‍ ബിജെപി ഒരുങ്ങുന്നു; 70 നഗരങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന്

newsrupt_2018-12_0936e852-44ed-454f-8dd2-70544c756338_bjpറഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക പ്രചാരണം നടത്താന്‍ ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ 70 നഗരങ്ങളില്‍ തിങ്കളാഴ്ച ബിജെപി വാര്‍ത്താ സമ്മേളനം നടത്തും. ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമാകും ഇതിന് നേതൃത്വം നല്‍കുക.

ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്രഫഡ്‌നവിസ്, വിജയ് രൂപാണി, സര്‍ബാനന്ദ സോനോവാല്‍ എന്നിവര്‍ ഗുവാഹത്തി, അഹമ്മദാബാദ്, ജയ്പൂര്‍ അഗര്‍ത്തല എന്നിവിടങ്ങളില്‍ മാധ്യമങ്ങളെ കാണും.

മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ജെപി നദ്ദ, സ്മൃതി ഇറാനി, സുരേഷ് പ്രഭു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും റാഫേലില്‍ വാര്‍ത്താസമ്മേളനം നടത്തും.

റഫാലില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് മറുപടി പറയാന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കാനാണ് ബിജെപി നീക്കം. റഫാലില്‍ രാജ്യസുരക്ഷയെ കരുതിയാണ് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നാണ് ബിജെപി വാദം. വിവാദമുണ്ടാക്കിയവര്‍ പറഞ്ഞത് മുഴുവന്‍ കളളമാണെന്ന് ബിജെപി എംപി അനില്‍ ബലൂനി ആരോപിച്ചു. രാജ്യ സുരക്ഷയെ വച്ചാണ് ഇവര്‍ കളിച്ചത്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസിന്റെ മുഖംമൂടി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment