Flash News

നവോത്ഥാന മുന്നേറ്റം; ക്രൈസ്തവ സംഭാവനകളെ തമസ്കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍

December 17, 2018 , സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Letterheadകൊച്ചി: നാടിന്‍റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവസമൂഹം നല്‍കിയ ഈടുറ്റ സംഭാവനകളെ തമസ്കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ക്രൈസ്തവ മിഷനറിമാര്‍ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവര്‍ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൈപിടിച്ചുയര്‍ത്തിയത് ആരെന്ന് അന്വേഷിച്ചറിയണം. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണില്‍ ശബ്ദമുയര്‍ത്തിയത് 1599 ജൂണ്‍ 20ന് ചേര്‍ന്ന ഉദയംപേരൂര്‍ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്കൃതാചാരമാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടുനൂറ്റാണ്ടുപിന്നിട്ട് 1774ലാണ് ഇന്ത്യ നവോത്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹന്‍ റായി ജനിക്കുന്നത്.

കേരളത്തില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മ്മന്‍ മിഷനറി നാഗര്‍കോവിലിനുസമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്‍റെ വീട്ടുമുറ്റത്ത് സവര്‍ണ്ണര്‍ക്കു മാത്രമുണ്ടായിരുന്ന വിദ്യാഭ്യാസ പരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കുവാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ല്‍ തിരുവിതാംകൂര്‍ ഗവണ്മെന്‍റ് സവര്‍ണ്ണര്‍ക്കായി സ്കൂളുകള്‍ ആരംഭിച്ചപ്പോള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി തെക്കന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യതിരുവിതാംകൂറിലും റാഫേല്‍ അര്‍കാന്‍ഹല്‍ എന്ന മിഷനറിയുടെ നേതൃത്വത്തില്‍ വടക്കന്‍ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്‍റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എന്‍ഡിപിയോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജډമെടുത്തിട്ടില്ല.

കേരളത്തില്‍ എബ്രാഹം മല്പാന്‍, കുര്യാക്കോസ് എലിയാസ് ചാവറയച്ചന്‍, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍, മന്നത്തു പദ്മനാഭന്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളില്‍ നിന്ന് പൊതുസമൂഹത്തിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. ക്രിസ്ത്യാനിയും മുസ്ലീമും ഉള്‍ക്കൊള്ളുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്ഷേപശ രങ്ങളെറിയുന്നവര്‍ ഈ നാട്ടില്‍ ജാതിയും ഉപജാതിയും വര്‍ഗവും വര്‍ണ്ണവും സൃഷ്ടിച്ചവരാരാണെന്ന് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ക്ഷൂദ്രര്‍ എന്നിങ്ങനെ ഹൈന്ദവനെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിര്‍ത്തി അതിര്‍ത്തി നിര്‍ണ്ണയിച്ച ജാതി വ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവര്‍ മതന്യൂനപക്ഷങ്ങളല്ല. സവര്‍ണ്ണര്‍ക്ക് അടിമപ്പണി ചെയ്തവര്‍ ഇന്ന് ഉടുത്തൊരുങ്ങി അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള ക്രൈസ്തവ സമുദായത്തിന്‍റെ ഔദാര്യവും സാമൂഹ്യ പ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നെഞ്ചുനിവര്‍ത്തിനിന്ന് പടവെട്ടിയവരാണ് ക്രൈസ്തവ സമൂദായം. അറിവിന്‍റെ വെളിച്ചം പകര്‍ന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം.

കഴിഞ്ഞ നാളുകളില്‍ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തിയെങ്കില്‍, ഇന്നും അത് തുടരുന്നുണ്ടെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ല മറിച്ച് ആ മേലാളന്മാര്‍ക്കെതിരെയാണ് ഇക്കൂട്ടര്‍ വാളോങ്ങേണ്ടത്. തീണ്ടലിനും തൊടീലിനുമെതിരെ നടന്ന പ്രക്ഷോഭങ്ങള്‍, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാര്‍ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കുംവേണ്ടി നടന്ന പുലയ ലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍, തുടങ്ങിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ഈ മണ്ണില്‍ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും ഫലവത്താക്കിയത് ആദര്‍ശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണെന്നിരിക്കെ ഇന്ന് ചില സമുദായസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഢികളാക്കുവാന്‍ ശ്രമിക്കുന്നവര്‍ വരുംനാളുകളില്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top