ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

equmenical_xmas_pic1ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ മുപ്പത്തഞ്ചാമത് ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ എട്ടിനു മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് കരോള്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ക്രിസ്മസ് കരോള്‍ സര്‍വീസിനു പ്രസിഡന്റ് റവ. ജോണ്‍ മത്തായി, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 15 ഇടവകകളില്‍ നിന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത് ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ പ്രൗഡഗംഭീരമാക്കിത്തീര്‍ത്തു.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ജനറല്‍ കണ്‍വീനറായ കമ്മിറ്റിയില്‍ പ്രേംജിത്ത് വില്യംസ്, സാം തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്റ്റേജ് കോര്‍ഡിനേറ്ററായും, ജയിംസ് പുത്തന്‍പറമ്പില്‍, ബെന്നി തോമസ്, ജേക്കബ് ജോര്‍ജ്, ബഞ്ചമിന്‍ ജോര്‍ജ്, രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

equmenical_xmas_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment