ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്

watch-pornഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2017-ലും ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ കാനഡ ആയിരുന്നു മൂന്നാം സ്ഥാനത്ത്. 2017 നേക്കാള്‍ പോണ്‍ ഹബ്ബില്‍ അഞ്ചു ബില്ല്യന്‍ സന്ദര്‍ശകര്‍ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്‍ ഹബ്ബിന്‍റെ ആകെ സന്ദര്‍ശനം 33.5 ബില്ല്യനാണ്. മറ്റു പോണ്‍ വെബ്സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

ഇന്‍റര്‍നെറ്റിന്‍റെ ലഭ്യതയിലുള്ള വര്‍ധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകള്‍, സ്മാര്‍ട്ട് ഫോണുകളുടെ ആധിക്യം എന്നിവയാണ് ഇന്ത്യയ്ക്കാരെ പോണ്‍ സന്ദര്‍ശനത്തിലേക്ക് തിരിച്ചുവിട്ടത്. അതേസമയം, പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ട താരം സണ്ണി ലിയോണാണ്. കഴിഞ്ഞ വര്‍ഷവും താരം തന്നെയായിരുന്നു പോണ്‍ സന്ദര്‍ശകരുടെ ഇഷ്ടതാരം.

ബോളിവുഡ് സിനിമകളില്‍ സജീവമായിട്ടും സണ്ണി ലിയോണിന്‍റെ പോണ്‍ കാണുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. പോണ്‍ നിര്‍മ്മാണ വിപണിയില്‍ നിന്ന് വിരമിച്ച മിയ കാലിഫയാണ് സെര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത്. യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായുള്ള വിവാദത്തെ തുടര്‍ന്ന് പോണ്‍ സ്റ്റാര്‍ ഡാനിയല്‍സ് സേര്‍ച്ചി൦ഗ് ലിസ്റ്റില്‍ മൂന്നാമതെത്തി.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം കത്രീന കൈഫായിരുന്നു. അതേസമയം, 18നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗം സന്ദര്‍ശകരും. പോണ്‍ ഹബ് കാണുന്ന രാജ്യാന്തര ശരാശരി സമയം 10 മിനിറ്റ് 13 സെക്കന്‍ഡാണ്. എന്നാല്‍ ഇന്ത്യയ്ക്കാരുടെ ശരാശരി സമയം എട്ട് മിനിറ്റ് 23 സെക്കന്‍ഡാണ്.

ഫിലിപ്പെയിന്‍സാണ് സമയത്തില്‍ മുന്നില്‍ (13 മിനിറ്റ് 50 സെക്കന്‍ഡ്). ഇന്ത്യയില്‍ നിന്ന് പോണ്‍ കാണുന്നവരില്‍ 30 ശതമാനവും സ്ത്രീകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഈ സൈറ്റുകളിലെ സ്ത്രീ കാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാരായിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. ഇവര്‍ കണ്ട ലസ്ബിയന്‍ വീഡിയോകളുടെ പുരുഷന്മാര്‍ കണ്ടതിനേക്കാള്‍ 151 ശതമാനം കൂടുതലാണ്.

4,791,799 പോണ്‍ വീഡിയോകളാണ് 2018 ല്‍ പോണ്‍ഹബ്ബില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. സൈറ്റില്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം 167 ശതമാനം കൂടിയപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment