Flash News

ഇന്ത്യ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി ഡോ ഫ്രിമു വര്‍ഗീസ്

December 19, 2018 , സുനില്‍ തൈമറ്റം

msreefreemuഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി അമേരിക്കയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്.

വൈദ്യശാസ്ത്ര രംഗത്ത് മാത്രമല്ല ഡോ. ഫ്രിമു വര്‍ഗീസ് മികച്ച സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്റ്‌മെന്റിന്റെ പ്രസിഡന്റ് കൂടിയാണ്. ഇന്ത്യയില്‍ സിനിമാ നിര്‍മ്മാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും വന്നിട്ടുള്ള പ്രധാന സ്റ്റേജ് ഷോകളുടെ പിന്നില്‍ ഫ്രീഡിയ ഉണ്ട്. പ്രശസ്തമായ ഹൂസ്റ്റണ്‍ ഡയഗ്നോസ്റ്റിക് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റ് ആയ ഡോക്ടര്‍ ഫ്രിമു കലാസ്‌നേഹിയും മാധ്യമങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും നിരന്തരമായി ബന്ധം പുലര്‍ത്തുകയും ചെയ്യ്ന്ന വ്യക്തിയാണ്. ഡോക്ടര്‍ ഫ്രിമുവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇന്ത്യ പ്രസ്സ് ക്ലബ്ബ് ആദരപൂര്‍വ്വം ഏറ്റുവാങ്ങുന്നതായി മാധ്യമശ്രീ പുരസ്കാരദാന ചടങ്ങുകളുടെ ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് പറഞ്ഞു പറഞ്ഞു.

അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്‌ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവർത്തകൻ ( അച്ചടി ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ – 2 പേർക്ക് ) , മികച്ച വാർത്ത – ( അച്ചടി/ ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ- 2 പേർക്ക്) , മികച്ച ക്യാമറാമാൻ ( ദൃശ്യ മാധ്യമം ) , മികച്ച ഫോട്ടോഗ്രാഫർ ( അച്ചടി) , മികച്ച വാർത്ത അവതാരകൻ/ അവതാരക , മികച്ച അന്വേഷണാത്മക വാർത്ത (2 പേർക്ക് ) (അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ) , മികച്ച യുവമാധ്യമ പ്രവർത്തകൻ/ പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.

മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2019 ജനുവരി 13ന് (6 PM) കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

എൻ.പി രാജേന്ദ്രൻ, ഡി.വിജയമോഹൻ, ടി. എൻ ഗോപകുമാർ, ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണൻ , ജോൺ ബ്രിട്ടാസ് , വീണാ ജോർജ് എന്നിവരാണ് മുൻപ് മാധ്യമശ്രീ-മാധ്യമര്തന പുരസ്‌കാരങ്ങൾക്ക് അർഹരായ മാധ്യമപ്രവർത്തകർ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top