
മധ്യ പൗരസ്ത്യ ദേശത്തെ കാര്‍ റെന്റല്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ദുബൈയില്‍ നടന്ന നാലാമത് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റാലിറ്റി എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ കമ്പനിയുടെ ഉയര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളായ ഫാസില്‍ അബ്ദുല്‍ ഹമീദും സിയാദ് ഉസ്മാനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങുന്നു
ദോഹ: ഖത്തറിലെ ആദ്യത്തെ റെന്റ് ഏ കാര്‍ കമ്പനിയായ അല്‍ മുഫ്ത റെന്റ ഏ കാറിന് മധ്യ പൗരസ്ത്യ ദേശത്തെ കാര്‍ റെന്റല്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ആയിരത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ അല്‍ മുഫ്ത റെന്റ് ഏ കാര്‍ പുരസ്കാരം നേടിയത്. ദുബൈയില്‍ നടന്ന നാലാമത് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റാലിറ്റി എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ കമ്പനിയുടെ ഉയര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളായ ഫാസില്‍ അബ്ദുല്‍ ഹമീദും സിയാദ് ഉസ്മാനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. ഖത്തറില്‍ നിന്നും മല്‍സരത്തിന് യോഗ്യത നേടിയ ഏക കമ്പനിയും അല്‍ മുഫ്ത റെന്റ് ഏ കാറായിരുന്നു.
അഞ്ചു പതിറ്റാണ്ട് കാലത്തോളമായി മേഖലയിലെ സജീവ സാന്നിധ്യമായ അല്‍ മുഫ്ത റെന്റ് ഏ കാര്‍ പ്രവര്‍ത്തക മികവിനുള്ള നിരവധി പുരസ്കാരങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സി.എച്ച്.എ. ഇന്റര്‍നാഷണല്‍ ദുബൈയുടെ ബെസ്റ്റ് ലോക്കല്‍ ബ്രാന്റ് കാര്‍ റെന്റര്‍ പുരസ്കാരം തുടര്‍ച്ചയായി ഏഴ് തവണയാണ് അല്‍ മുഫ്ത നേടിയത്.
തികച്ചും ഉപഭോക്താക്കളുടൈ വോട്ടിംഗിലൂടെ ലഭിച്ച ഈ പുരസ്കാരം ജനങ്ങളുടെ സമ്മാനമാണെന്നും തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ വിശ്വാസമാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ കൈമുതലെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ എ.കെ. ഉസ്മാന് പറഞ്ഞു. അംഗീകാരങ്ങളും പുരസ്കാരങ്ങളും കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ടുപോകുവാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply