ഇന്‍ഷുറന്‍സ് തുകയ്ക്കായി ഇന്ത്യന്‍ അമേരിക്കനെ വധിച്ച കേസില്‍ കാമുകിയും വാടകക്കൊലയാളിയും അറസ്റ്റില്‍

nri_2018dec21na13ഫ്രിമോണ്ട് (കാലിഫോര്‍ണിയ): 800,000 ഡോളര്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വാടക കൊലയാളിയെ ഉപയോഗിച്ചു കൂട്ടുകാരനെ വധിച്ച കേസില്‍ കാമുകിയും വാടക കൊലയാളിയും അറസ്റ്റില്‍.

കാലിഫോര്‍ണിയായില്‍ അറിയപ്പെടുന്ന ചീഫ് ഷെഫ് ഡൊമിനിക് സര്‍ക്കാറിനെ ഒക്ടോബര്‍ എട്ടിനു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്സില്‍ കാമുകി മറിയ മൂര്‍ (50), വാടക കൊലയാളി മാര്‍വല്‍ സാല്‍വന്റ് എന്നിവരെയാണ് ഡിസംബര്‍ 18 നു അറസ്റ്റ് ചെയ്തത്.

മൂന്നു പെണ്‍മക്കളുടെ പിതാവായ ഡൊമിനിക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേ ദിവസമാണ് കിടപ്പുമുറിയില്‍ വെടിയേറ്റു മരിച്ചത്.

വീടിനകത്തേക്ക് അതിക്രമിച്ചു കടന്നതായി തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ അടുത്ത് പരിചയമുള്ള ആരോ ആയിരിക്കും കൊലയാളി എന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പലപ്പോഴും സര്‍ക്കാറിന്റെ വീട്ടില്‍ സന്ദര്‍ശകയായിരുന്ന ഇന്ത്യക്കാരിയായ മറിയ മൂര്‍, സര്‍ക്കാര്‍ എടുത്തിരുന്ന ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ബെനിഫിഷറിയായിട്ടാണ് മറിയയെ ചേര്‍ത്തിരുന്നത്.

2016 ല്‍ 500,000, 2017 ല്‍ 300,000 ഡോളറിന്റെ പോളിസി സര്‍ക്കാര്‍ എടുത്തിരുന്നത് സ്വന്തമാക്കുന്നതിനാണ് വാടക കൊലയാളിയെ ഉപയോഗിച്ചു മറിയ സര്‍ക്കാറിനെ വധിച്ചത്. ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിനുണ്ടായ കാലതാമസം പ്രതിയും മറിയയും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment