അമൃത വിദ്യാലയത്തില്‍ ‘അടല്‍ ടിംകറിംഗ് ലാബ്’ ഉത്ഘാടനം ചെയ്തു

mla Ramachandran Inaugrate the function 2കരുനാഗപ്പള്ളി: ഗവണ്‍മന്‍റ് ഓഫ് ഇന്ത്യയും നീതി ആയോഗും ചേര്‍ന്ന് ഭാരതത്തില്‍ തുടക്കമിട്ട ‘അടല്‍ ടിംകറിംഗ് ലാബ്’ പുതിയകാവ് അമൃത വിദ്യാലയത്തില്‍ കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

ഇന്ത്യയൊട്ടാകെ ഒരു കോടി സ്കൂള്‍ വിദ്യാര്‍ഥികളെ ശാസ്ത്രജ്ഞരായി വാര്‍ത്തെടുക്കാനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നീതി ആയോഗ് ഇത്തരം ലാബുകള്‍ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സജ്ജീകരിക്കുന്നത്. പുതിയകാവ് അമൃത വിദ്യാലയത്തിനു പ്രസ്തുത ലാബ് സ്ഥാപിക്കുന്നതിനു ഗവണ്മെന്‍റിന്‍റെ അനുമതി ലഭിച്ചതിലൂടെ അതിന്റെ ചുറ്റുപാടുള്ള മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

MLA Ramachandran Inaugrate the Function
MLA Ramachandran Inaugrates the Function

പുതിയ തലമുറയ്ക്ക് ശാസ്ത്ര സാങ്കേതിക കലാ ഗണിതരംഗങ്ങളിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുകയാണ് ലാബ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ തൊഴില്‍ രംഗത്തും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് കുട്ടികളെ സഹായിക്കും.

അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വിഭാഗത്തിലെ ശാസ്തജ്ഞന്‍ ഡോ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഏറോസ്പയിസിന്‍റെയും പ്രതിരോധ വിദ്യയുടെയും ഇന്ത്യന്‍ നാഷണല്‍ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി ശ്രീ കെ ജി പിള്ള, അമൃത അന്താരാഷ്ട്ര പ്രോഗ്രാം ഡീനും അമൃത വയര്‍ലെസ് നെറ്റ്‌വര്‍ക്സ് ഡയറക്ടറുമായ ഡോ മനീഷ സുധീര്‍, അമൃത അമ്മച്ചി ലാബ് ഡയറക്ടര്‍ പ്രൊഫ ഭവാനി റാവു, കെഎസ് പുരം പഞ്ചായത്ത് മെംബര്‍ ശ്രീ കെ സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.

അമൃത ടി ബി ഐവൈസ് പ്രസിഡന്റ് സ്നേഹല്‍ ഷെട്ടി ആശംസാ പ്രസംഗം നടത്തി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment