Flash News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷം ജനുവരി 12-ന്

December 21, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

wma new exe. committee 2018 X-mas new year (1) (2)ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി പന്ത്രണ്ടാം തിയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ ന്യൂറോഷെലില്‍ ഉള്ള St. Luke Lutheran Church Hall ളില്‍ (95 Eastchester Road , New Rochelle, NY 10801) വെച്ച് നടത്തുന്നതാണ് . ഫാ.ബിജു നരാനാട്ട് (അസി.വിക.ബ്ലസ്ഡ് സാക്രമെന്റ് കാത്തോലിക് ചര്‍ച് (ന്യൂ റോഷെല്‍) ക്രിസ്തുമസ് , ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതായിരിക്കും. മുന്ന് മണിമുതല്‍ വാര്‍ഷിക പൊതുയോഗവും നടത്തുന്നതാണ്.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തിരിക്കുന്നത്. ന്യൂ യോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ സാറ്റ്‌വിക ഡാന്‍സ് ഗ്രൂപ്പും ,നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പും പങ്കെടുത്ത് അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ ജോമോന്‍ പാണ്ടിപ്പള്ളി,ഗായികമാരായ നേഹ ജോമോന്‍,ടിന്റു ഫ്രാന്‍സിസ് , മറ്റ് കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിഷയും, സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്ണ്! നമക്ക് സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ആന്റോ വര്‍ക്കി , സെക്രട്ടറി ലിജോ ജോണ്‍ , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ജോ.സെക്രട്ടറി ഷാജന്‍ ജോര്‍ജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് , കോര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top