Flash News

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് നീക്കി കലക്ടര്‍ അനുപമ

December 22, 2018

anupamaതൃശൂര്‍: ഡ്യൂട്ടി ചെയ്യാന്‍ പട്ടാപ്പകലെന്നോ പാതിരാത്രിയെന്നോ വ്യത്യാസമില്ലാതെ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി. അനുപമ പാലിയേക്കര ടോള്‍ ബൂത്തിലും കര്‍ത്തവ്യനിരതയായി. വ്യാഴാഴ്ച രാത്രി 11:30ന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കലക്ടര്‍ ടോള്‍ ബൂത്തിനടുത്ത് ഒന്നര കിലോമീറ്ററോളം വാഹനങ്ങള്‍ നിര്‍ത്തിയിരിക്കുന്നതു കണ്ടാണ് സംഭവം തിരക്കിയത്. ടോള്‍പ്ലാസയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ വാഹനക്കുരുക്കില്‍ കുടുങ്ങിയ കലക്ടര്‍ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടെന്നു മാത്രമല്ല ടോള്‍ പ്ലാസ ജീവനക്കാരെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ടോള്‍പ്ലാസ സെന്ററിനുളളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലക്കുന്നതിന്റെ കാരണം തേടി. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പൊലീസ് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇതാണ് കളക്ടര്‍ ശാസിക്കാന്‍ കാരണവും. പാതിരാത്രിയും അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് പോയത്.

അഞ്ച് വാഹനങ്ങളേക്കാള്‍ കൂടുതലുണ്ടെങ്കില്‍ കാത്തുനിര്‍ത്താതെ കടത്തി വിടണമെന്നാണ് ചട്ടമെങ്കിലും ഇവിടെ ഇത് പാലിക്കാറില്ല.ടോള്‍ പ്ലാസ മൂലം വാഹനകുരുക്കുണ്ടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ക്ക് കലക്ടര്‍ താക്കീത് നല്‍കി. അരമണിക്കൂറോളം ടോള്‍പ്ലാസയില്‍ നിന്ന കളക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ചശേഷമാണ് തൃശൂരിലേക്ക് പോയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top