Flash News

കാര്‍ഷിക കടം; പ്രഹസന പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിഢികളാക്കരുത്: ഇന്‍ഫാം

December 22, 2018 , ഇന്‍ഫാം

Ltrhd 2018

കോട്ടയം: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കാര്‍ഷികകടം എഴുതിത്തള്ളല്‍ പ്രഖ്യാപനം നടത്തി രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ കര്‍ഷകരെ വിഢികളാക്കരുതെന്നും ഇതിനോടകം പ്രഖ്യാപനങ്ങള്‍ നടത്തിയ വിവിധ സംസ്ഥാനങ്ങളില്‍ നടപടിക്രമങ്ങളില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ആറു പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ചവരുടെ കര്‍ഷകസ്നേഹത്തിന്‍റെ കാപഠ്യമാണ് ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്നുള്ള കാര്യം മറക്കരുത്. കര്‍ഷക കടങ്ങളും ബാധ്യതകളും ഒരു ദിവസത്തെ സൃഷ്ടിയല്ല. മാറിമാറി രാജ്യം ഭരിച്ചവരുടെ കര്‍ഷക വിരുദ്ധ നീതിനിഷേധ നിലപാടാണ് കാര്‍ഷികത്തകര്‍ച്ചയുടെയും കര്‍ഷക ആത്മഹത്യകളുടെയും മുഖ്യകാരണം. കര്‍ഷകരെ സ്ഥിരമായി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നത് നടപ്പാകില്ലെന്നുള്ള മുന്നറിയിപ്പാണ് കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയ മിസ്സോറാം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍.

തെലങ്കാനയില്‍ സര്‍ക്കാരിന്‍റെ കര്‍ഷകസൗഹൃദ പ്രവര്‍ത്തനങ്ങളാണ് വീണ്ടും അധികാരത്തിലെത്താന്‍ അവസരമൊരുക്കിയത്. മറ്റു നാലുസംസ്ഥാനങ്ങളിലേയും ഗ്രാമീണമേഖലയിലെ കര്‍ഷകവോട്ടുകളാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയതെന്ന് കണക്കുകള്‍ പറയുന്നു. ഇത് കോണ്‍ഗ്രസിന്‍റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് വിരോധാഭാസമാണ്. സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ കൂട്ടായ്മയുടെ സംഘടിത മുന്നേറ്റത്തിന്‍റെ ഔദാര്യമാണ് നാലു സംസ്ഥാനങ്ങളിലെ ഭരണമാറ്റം.

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമല്ല, അടിയന്തര നടപടികളാണ് വേണ്ടത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളില്‍ എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ഇതേ തെരഞ്ഞെടുപ്പു വാഗ്ദാനം നടപടികളില്ലാതെ ഇന്നും പ്രഖ്യാപനത്തിലൊതുങ്ങി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് നഗരങ്ങളില്‍ കുടിയേറി മറ്റു ജോലിയിലേയ്ക്ക് തിരിയുന്ന സാഹചര്യമാണുള്ളത്. കര്‍ണ്ണാടകത്തില്‍ കഴിഞ്ഞ ജൂലൈ 5ന് നടത്തിയ 44,000 കോടിയുടെ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്നു നടത്തിയ പ്രഖ്യാപനം മാസങ്ങള്‍ കഴിഞ്ഞിട്ടും 800 കര്‍ഷകര്‍ക്കുമാത്രമാണ് ഗുണം ലഭിച്ചതെന്ന് ഡിസംബര്‍ 12ന് അസംബ്ലിയില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ മൗനവ്രതം അനുഷ്ഠിക്കുന്നു. കാര്‍ഷികകടം എഴുതിത്തള്ളല്‍ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ആയുധമാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ സംഘടിച്ചു നീങ്ങിരാഷ്ട്രീയ നിലപാടെടുക്കുവാന്‍ സ്വതന്ത്രകര്‍ഷകപ്രസ്ഥാനങ്ങള്‍ക്കാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top