Flash News

ഇന്നത്തെ നക്ഷത്ര ഫലം – 24 ഡിസംബര്‍ 2018

December 24, 2018

rashi

അശ്വതി : അനാവശ്യസംസാരം ഒഴിവാക്കണം. വസ്തുതര്‍ക്കം പരിഹരിക്കുവാന്‍ വി ട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അമിത വൈദ്യുതപ്രവാഹത്താല്‍ ഗൃഹോപകരണ ങ്ങള്‍ക്ക് കേടുപാടുകള്‍ വന്നുചേരും.

ഭരണി :  പ്രതിഭാസംഗമത്തില്‍ പങ്കെടുക്കും. നിഷ്ഠകള്‍ പാലിക്കുന്നതില്‍ ആത്മാഭി മാനം തോന്നും. ആരാധനാലയത്തിലേയ്ക്ക് സാമ്പത്തികസഹായം ചെയ്യും.  ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും.

കാര്‍ത്തിക : യാത്രാവേളയില്‍ പണം നഷ്ടപ്പെടും. വാക്കു പാലിക്കുവാന്‍ സാധിക്കുകയില്ല. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ബന്ധുക്കള്‍ യാതൊരു കാരണവുമില്ലാതെ അ ലോഗ്യത്തിലാകും.

രോഹിണി : സല്‍ക്കര്‍മ്മങ്ങളില്‍ പങ്കുചേരും. സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പ്രവര്‍ ത്തനമേഖലകളില്‍ വിജയമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.  അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

മകയിരം : സുപ്രധാനമായ തീരുമാനമുണ്ടാകും. പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും.

തിരുവാതിര : കഴിവിനും പ്രാപ്തിക്കും അംഗീകാരം ലഭിക്കും. വസ്തുതര്‍ക്കം പരിഹരിക്കും. പുതിയ തൊഴിലവസരം വന്നുചേരും. അവസരങ്ങള്‍ പരമാവധിപ്രയോജന പ്പെടുത്തുവാന്‍ സാധിക്കും.

പുണര്‍തം : ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയ്യും. മേലധികാരിയുടെ ദുസ്സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കും. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം. ചുമതലകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കും.

പൂയ്യം : സ്വന്തം കാര്യങ്ങളില്‍ വീഴ്ചവരുമെങ്കിലും അന്യര്‍ക്കു വേണ്ടി പ്രയത്നിക്കു ന്നത് ഫലപ്രദമായിത്തീരും. നിന്ദാശീലവും, മുന്‍കോപവും ഉപേക്ഷിക്കണം. സഹോദ രസഹായഗുണം ഉണ്ടാകും.

ആയില്യം :  പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. വ്യവസായം പു നരാരംഭിക്കുവാന്‍ തയ്യാറാകും. സ്വയംഭരണാധികാരം ലഭിക്കും. ചര്‍ച്ചകള്‍ വിജയി ക്കും.

മകം : ധനവിഭവസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. പാഠ്യപദ്ധതി സമര്‍പ്പിക്കുവാന്‍ തയ്യാറാകും. സങ്കല്പത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

പൂരം : വിതരണമേഖല വിപുലീകരിക്കുവാന്‍ തീരുമാനിക്കും. അശ്രാന്തപരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കുവാന്‍ സാധിക്കും. അതിഥികള്‍ വിരുന്നുവരും.

ഉത്രം : ദീഘകാല നിക്ഷേപമെന്നനിലയില്‍ ഭൂമിവാങ്ങുവാന്‍ തയ്യാറാകും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. അനൗദ്യോഗികമായി പണം വന്നുചേരും.

അത്തം : തൊഴില്‍പരമായി യാത്രാക്ലേശം വര്‍ദ്ധിക്കും. സന്ധിവേദന വര്‍ദ്ധിക്കും. ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം വേണം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. എല്ലാ കാര്യങ്ങള്‍ക്കും തടസം ഉണ്ടാകും.

ചിത്ര : പുണ്യപ്രവൃത്തികള്‍ക്ക് സര്‍വാത്മന സഹകരിക്കും. പുത്ര പൗത്രാദി സംരക്ഷണം ആശ്വാസമുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിശേഷപ്പട്ട ദേവാലയ ദര്‍ശനമുണ്ടാകും.

ചോതി : ശുഭസൂചകങ്ങളായ പ്രവര്‍ത്തികളില്‍ വ്യാപൃതനാകും. അപര്യാപ്തതകളെ അ തിജീവിക്കുവാന്‍ സാധിക്കും. വസ്തുതര്‍ക്കം പരിഹരിക്കുവാന്‍ വിട്ടുവീഴ്ചക്കു തയ്യാറാകും.

വിശാഖം : മാര്‍ഗ്ഗതടസങ്ങള്‍ നീങ്ങും. ഏറ്റെടുത്ത ദൗത്യം വിജയിക്കും. കുടുംബത്തില്‍ സ്വസ്ഥതയും, സമാധാനവും, ദാമ്പത്യഐക്യവും ഉണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും.

അനിഴം : അനാസ്ഥ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സഹപ്രവര്‍ത്തകരുടെ ജോലി കൂടി ചെയ്യേണ്ടതായി വരും. കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ സാധിക്കുകയില്ല.

തൃക്കേട്ട : നയതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുവാന്‍ സാധിക്കും. അപകീര്‍ത്തിക്കു യോഗമുണ്ട്. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സര്‍വ്വാത്മന സ്വീകരിക്കും. ചില ജോലിക്കാരെ പിരിച്ചുവിടും.

മൂലം : വാക്തര്‍ക്കങ്ങളില്‍ നിന്നും പിന്മാറണം. അശുഭചിന്തകള്‍ ഉപേക്ഷിക്കണം. വിരസത അനുഭവപ്പെടും. ഉത്തരവാദിത്ത്വങ്ങള്‍ മറ്റുള്ളവരെ ഏല്പിച്ചാല്‍ അബദ്ധമാകും. ദന്തോദരരോഗങ്ങള്‍ വര്‍ദ്ധിക്കും.

പൂരാടം : പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ ഉപേക്ഷിക്കും. ആദ്ധ്യാത്മിക ആത്മീയചിന്തകള്‍ മനസമാധാനത്തിനു വഴിയൊ രുക്കും.

ഉത്രാടം : തീരുമാനങ്ങളില്‍ ഔചിത്യവും, പെരുമാറ്റത്തില്‍ ലാളിത്യവും ഉണ്ടാകും. ഗൃ ഹോപകരണങ്ങള്‍ മാറ്റിവാങ്ങും. സമീപപട്ടണത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. സ ന്തോഷവും സംതൃപ്തിയും സൗഖ്യവും കുടുംബത്തില്‍ ഉണ്ടാകും.

തിരുവോണം : ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും. കുടും ബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വാഹനം വാ ങ്ങുവാന്‍ അന്വേഷിക്കും.

അവിട്ടം : ക്ഷമാഗുണക്കുറവിനാല്‍ അബദ്ധമുണ്ടാകും. പണം കടം കൊടുക്കരുത്. ശുഭ കര്‍മ്മങ്ങള്‍ എല്ലാം മാറ്റിവെക്കുകയാണു നല്ലത്. ആരോപണങ്ങള്‍ക്കു വിധേയനാകും. മുന്‍കോപം നിയന്തിക്കണം.

ചതയം : സേവനസാമര്‍ത്ഥ്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. പദ്ധതി ആസൂത്രണ ങ്ങഭളില്‍ ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകള്‍ പാലിക്കും. മേലധികാരിയുടെ പ്രീതിയും അനുമോദനവും നേടും.

പൂരോരുട്ടാതി : സദ്ചിന്തകള്‍ വര്‍ദ്ധിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പ്രശ സ്തിയും പദവിയും വര്‍ദ്ധിക്കും. ഏറ്റെടുത്ത ദൌത്യം വിജയിപ്പിക്കുവാന്‍ സാധിക്കും. ആത്മവിശ്വാസം ഉണ്ടാകും.

ഉത്രട്ടാതി :  നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിക്കും. പരിശ്രമങ്ങള്‍ക്ക് അനുഭവഫലം ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പരമാധികാരം ലഭിക്കും.

രേവതി : മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങള്‍ക്കു വിശദീകരണം നല്‍കേണ്ടതായിവ രും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. വ്യക്തിപ്രഭാ വത്താല്‍ ദുഷ്കീര്‍ത്തി നിഷ്പ്രഭമാകും.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top