Flash News

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകും?; ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ബാബാ രാംദേവ്

December 26, 2018

newsrupt_2018-12_c4507041-04b0-44cc-908f-60eaa5f644b9_ramdevഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകമെന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്. അതുകൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ആര് അധികാരമേല്‍ക്കും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ബാബാ രാംദേവ്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി രാമേശ്വരത്തേക്കുളള യാത്രക്കിടെ മധുരയില്‍ എത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും വ്യക്തിയെയോ പാര്‍ട്ടിയെയോ പിന്തുണക്കാനോ, എതിര്‍ക്കാനോ താനില്ലെന്നും രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കുകയല്ല, ആത്മീയ രാജ്യമാക്കുകയാണ് ലക്ഷ്യം. യോഗയിലൂടെയും വേദപഠനങ്ങളിലൂടെയും ആത്മീയ ലോകവും ആത്മീയ ഇന്ത്യയും കെട്ടിപ്പടുക്കുകയാണ് തന്റെ ദൗത്യമെന്നും രാംദേവ് പറഞ്ഞു. മധുരയില്‍ നിന്നും രാമേശ്വരത്ത് എത്തിയപ്പോഴും കടുത്ത മത്സരമാണ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പാര്‍ട്ടിയെയോ വ്യക്തിയെയോ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ വെല്ലുവിളിയിലൂടെ, പരീക്ഷണ ഘട്ടത്തിലൂടെ, അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇതത്ര നല്ല കാര്യമല്ല. ആര് ജയിക്കും, ആര് നയിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല, രാഷ്ട്രീയ മത്സരങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണെന്നും രാംദേവ് ആവര്‍ത്തിച്ചു.

രാജ്യത്തെ യോഗ പ്രചാരണ പ്രവര്‍ത്തകരുടെ അഞ്ചുദിവസത്തെ സമ്മേളനത്തിനായിട്ടാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ എത്തിയത്.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നെ രാംദേവ് പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെ ഹരിയാന സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു. രാംദേവ് ഹരിയാനയില്‍ എത്തുമ്പോള്‍ ബീക്കണ്‍ ലൈറ്റ് വെച്ച വാഹനവും സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെയും അകമ്പടി വാഹനങ്ങളും സര്‍ക്കാര്‍ വിട്ടുകൊടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top