ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു

ayyappa-1ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിയിച്ചു. വനിതാമതിലിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയില്‍ ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്തു.

ബിജെപി, ആര്‍എസ്‌എസ്, എന്‍എസ്‌എസ് എന്നീ സംഘടനകളുടെ പിന്തുണയോടെയായിരുന്നു പരിപാടി നടന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭാ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എന്നിവര്‍ അയ്യപ്പജ്യോതി തെളിയിച്ചു. സിനിമാ നടി മേനക സുരേഷും ജ്യോതി തെളിയിച്ചു. പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ വിളക്ക് തെളിയിച്ചു. ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലാണ് അയ്യപ്പജ്യോതിയുടെ പ്രധാന വേദി. എന്‍എസ്എസ് അംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മന്നം സമാധിയിലെത്തി.ദേശീയപാതയിലും എംസി റോഡിലുമായി 795 കിലോമീറ്റര്‍ ദൂരത്തിലാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ആറ്റിങ്ങലില്‍ നേതൃത്വം നല്‍കിയത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആണ്.

49140323_1945543308892511_1124709131454775296_nകളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി നേതൃത്വം നല്‍കി. എംജിഎ രാമന്‍, കെഎസ് രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു. കാസര്‍ഗോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കളിയിക്കാവിളയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്. അങ്കമാലി വരെ ദേശീയപാതയിലും അതിന് ശേഷം എം.സി റോഡിലുമാണ് ജ്യോതി തെളിയിച്ചത്.

ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിച്ചത്. ശബരിമലയിലെ യുവതി പ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ സമിതിയാണ് സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതിക്ക് തീരുമാനമായത്.

അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും

49085467_1945549652225210_5624209457354375168_nഅയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു.

ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായെന്ന് എസ്.ജെ.ആര്‍.കുമാര്‍ പറഞ്ഞു. 310 സ്ഥലങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിന് പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിയിച്ചു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടതെന്നും എസ്.ജെ.ആര്‍.കുമാര്‍ ആരോപിച്ചു.

പയ്യന്നൂര്‍ അടുത്ത് പെരുമ്പ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുളള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.

48429898_1945549528891889_375487361233977344_n ayyapajyothi

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News