Flash News
യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ   ****    ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****   

അറ്റ്‌ലാന്റയില്‍ മാര്‍ത്തോമ്മ സഭയ്ക്ക് നാഴികകല്ലായി കര്‍മ്മേല്‍ മന്ദിരം യാഥാര്‍ത്ഥമാകുന്നു

December 27, 2018 , ഷാജി രാമപുരം

Carmel Mar Thoma Centerന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യന്‍ ഡോളര്‍ ചിലവഴിച്ച് വാങ്ങിയ കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ഡിസംബര്‍ 29 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സഭാ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

സമര്‍പ്പണ ശ്രുശ്രുഷയുടെ മുന്നോടിയായി ഇന്നും നാളെയും (വ്യാഴം, വെള്ളി) വൈകിട്ട് 6 മുതല്‍ 8 വരെ പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രാസംഗികനും, പ്രമുഖ ഉണര്‍വ്വ് പ്രഭാഷകനുമായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ മുഖ്യസന്ദേശം നല്‍കുന്നു.

ഡിസംബര്‍ 29 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലും, ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ സഹകാര്‍മ്മികത്വത്തിലും അനേക വൈദീകരുടെ സഹകരണത്തിലും കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശ കര്‍മ്മം നടത്തപ്പെടുന്നു.

അറ്റ്‌ലാന്റയില്‍ സാന്‍ഡി സ്പ്രിംഗ്സ് റോസ്‌വെല്‍ മെട്രോപൊളിറ്റന്‍ ഏരിയായില്‍ ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഏകദേശം 2200 ല്‍ പരം ജനങ്ങള്‍ക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ല്‍ പരം പേര്‍ക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇന്‍ഡോര്‍ കോര്‍ട്ട്, 36 ക്ലാസ്സ്‌ റൂം ഉള്ള ബഹുനില സ്‌കൂള്‍ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു വലിയ കെട്ടിട സമുച്ചയം ആണ് കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ എന്ന ഈ കേന്ദ്രം.

Imageഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും, പോഷക സംഘടനകളുടെയും, പുതിയതായി ആരംഭിക്കുവാന്‍ പോകുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപന കേന്ദ്രം ആയിട്ടാണ് ഈ സെന്റര്‍ ഇനി മുതല്‍ പ്രധാനമായും പ്രവര്‍ത്തിക്കുക എന്നും ഇപ്പോള്‍ അറ്റ്‌ലാന്റയില്‍ നിലവിലുള്ള രണ്ട് മാര്‍ത്തോമ്മ ഇടവകളും ഒന്നിച്ച് പുതിയ ദേവാലയത്തില്‍ ആയിരിക്കും തുടര്‍ന്ന് ആരാധന നടത്തുക എന്നും ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

ഭദ്രാസനത്തിലെ യുവജനങ്ങള്‍ക്കായി ഡിസംബര്‍ 29 ശനി രാവിലെ 10 മുതല്‍ 1 മണി വരെ പ്രത്യേക യൂത്ത് മീറ്റിങ്ങും, വൈകിട്ട് 6 മണി മുതല്‍ വിപുലമായ എക്യൂമെനിക്കല്‍ ഡിന്നറും, 30 ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെയും, ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെയും കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ശ്രുശ്രുഷയും നടത്തപ്പെടുന്നതാണന്ന് ഭദ്രാസന കൗണ്‍സിലിനുവേണ്ടി സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ എന്നിവര്‍ അറിയിച്ചു.

ഇന്നു മുതല്‍ ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ പ്രവര്‍ത്തന ഉല്‍ഘാടന ആഘോഷങ്ങളോട് അനുബന്ധിച്ച് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്ന് എത്തിച്ചേരുന്നവരെ സ്വികരിക്കുവാനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി റവ.സ്‌കറിയ വര്‍ഗീസ്, റവ.അജു എബ്രഹാം, എബ്രഹാം നൈനാന്‍, ഫിലിപ്പ് മാത്യു, ഡോ.ജോഷി ജേക്കബ്, വിനോദ് മാമ്മന്‍, ഷൈനോ തോമസ്, അനിത നൈനാന്‍, ജേക്കബ് കുറുന്തോട്ടിക്കല്‍, റോയി ഇല്ലിക്കുളത്ത്, ടിജി മാത്യു, മാത്യു സാമുവേല്‍, ചാക്കോ പി.വര്‍ഗീസ്, ഷാജന്‍ തോമസ്, മാത്യൂസ് അത്യാല്‍, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top