സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

somersett_pic1

ന്യൂജേഴ്‌സി: ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി, കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന്റെ നാഥനായി മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

വൈകീട്ട് നടന്ന പിറവി തിരുനാളിലും, തിരുക്കര്‍മ്മങ്ങളിലും എഴുനൂറില്‍പ്പരം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു.

ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 6:00 മണിക്ക് ദേവാലയത്തിലെ ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിറവിതിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ്‌റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ബെന്നി പീറ്റര്‍ സഹകാര്‍മികത്വം വഹിച്ചു.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴുതിരികളും കൈയ്യിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു.

തുടര്‍ന്ന് ദിവ്യബലി മധ്യേ ഫാ. ബെന്നി പീറ്റര്‍ തിരുപ്പിറവിയുടെ സന്ദേശം നല്‍കി. ക്രിസ്തുവാണ് നമ്മുടെ ആഘോഷങ്ങള്‍ക്ക് യഥാര്‍ത്ഥ അര്‍ത്ഥം നല്‍കുന്നതെന്നതിനാല്‍ ഓരോ തവണയും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തു തീര്‍ച്ചയായും വീണ്ടും ജനിക്കണമെന്നും, യേശുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയങ്ങളില്‍ ഒരിടം നമുക്കൊഴിച്ചിടാമെന്നും സന്ദേശത്തില്‍ പറഞ്ഞു.

അലക്‌സാണ്ടര്‍ പോപ്പിന്റെ പ്രശസ്തമായ വാക്യങ്ങള്‍ അനുസ്മരിച്ചു . ”ലോകത്തിലെ ആയിരക്കണക്കിന് പുല്‍ക്കൂടുകളില്‍ ഈശോ പിറന്നാലും എന്റെ ഹൃദയത്തിനുള്ളില്‍ പിറക്കുന്നില്ലെങ്കില്‍ എനിക്കെന്ത് പ്രയോജനം?” സ്‌നേഹവും സമാധാനവും കാരുണ്യവും ഇന്ന് നമ്മില്‍ ഓരോരുത്തരിലും കൊണ്ടുവരുന്ന ക്രിസ്തുവിന്റെ ജനനത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും, കരുണയും ദയാവായ്പും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഈ സദ് വാര്‍ത്തയാണ് നമ്മളിലൂടെ സധ്യമാകേണ്ടത് എന്നുകൂടി പങ്കുവച്ചു.

ഒരു കാലിത്തൊഴുത്തിന്റേയോ പുല്‍ത്തൊട്ടിയുടേയോ ഒരുക്കം മതിയാകും ക്രിസ്മസ്സിന്. പക്ഷെ പ്രധാനം ഇടമുണ്ടാകണം, മനസ്സുണ്ടാകണം എന്നതാണ്. ജോസഫും മേരിയും കാലി ത്തൊഴുത്തില്‍ പ്രവേശിച്ചപ്പോള്‍ ഒരുപക്ഷെ കാലിയും കിടാങ്ങളും തങ്ങള്‍ക്കാകും വിധം ഒന്ന് ഒതുങ്ങിനിന്ന് ഇടം ക്രമീകരിക്കാന്‍ സഹകരിച്ചിട്ടുണ്ടാകും. ഈ സഹകരണം ആഗ്രഹത്തോ ടെയുള്ള ഉള്‍പ്രേരണയാല്‍ സംഭവിച്ചാല്‍ അത് ദൈവത്തിന് പിറക്കാനുള്ള ഇടമായി. അലങ്കാരങ്ങളും ആഘോഷങ്ങളും പുല്‍ത്തൊട്ടിയോളം മതി. സത്രത്തിന്റെ മിന്നിത്തിളങ്ങുന്ന ശോഭയോ, ആരെയും ആകര്‍ഷിക്കുന്ന വശ്യതയോ അല്ല പ്രധാനമെന്നും
മറിച് ക്രിസ്തുവിനായി മാറ്റിവയ്ക്കാനല്പം ഇടമുണ്ടോ എന്നതാണ് വിഷയമെന്നും ഓര്‍മിപ്പിച്ചു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ക്രിസ്മസ് തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.

തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരമായി ദേവാലയത്തില്‍ മനോഹരമായ പുല്‍ക്കൂടിന് ഒരുക്കിയിരുന്നു. ദേവാലയത്തിനകത്തും പുറത്തുമായി ചെയ്ത വര്‍ണ്ണപ്പകിട്ടാര്‍ന്ന അലങ്കരങ്ങള്‍ക്ക് ജെയിംസ് പുതുമന, തോമസ് നിരപ്പേല്‍, തോമസ് മേലേടത്തു, ജോര്‍ജിര്‍ കൊറ്റം എന്നിവര്‍ നേതൃത്വം നല്‍കി.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് സി.സി.ഡി, സി.എം.എല്‍ കുട്ടികള്‍ മാലാഖാമാരുടെയും, ആട്ടിടയന്മാരുടെയും, പൂജ്യരാജാക്കന്മാരുടെയും വേഷമണിഞ്ഞെത്തി പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചുവണങ്ങുന്ന ചരിത്രം അവതരിപ്പിച്ച നേറ്റിവിറ്റി ഷോക്ക് സി.സി.ഡി മതാധ്യാപകരും, സി.എം.എല്‍ ടീമും നേതൃത്വം നല്‍കി.

ട്രസ്റ്റിമാരായ മിനേഷ് ജോസഫ്, മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, സാബിന്‍ മാത്യു, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും
തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്ണ്ടതസംഘടനാ ഭാരവാഹികള്‍ക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാര്‍ക്കും വികാരി നന്ദി പറഞ്ഞു.

തുടര്‍ന്ന് ഇടവകാംഗങ്ങള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് ശാന്തിയും, സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങി.

web: www.stthomassyronj.org

somersett_pic2 somersett_pic3 somersett_pic4 somersett_pic5 somersett_pic6

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment