Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

ഫോമാ വില്ലേജ് പദ്ധതിയിലേക്ക് കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് ചെക്ക് കൈമാറി

December 27, 2018 , അശോക്‌ പിള്ള, PRO സണ്‍ഷൈന്‍

IMG-20181224-WA0091

ഫ്ളോറിഡ: കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്, ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ഒരു ഭവനം നിര്‍മ്മിക്കുവാനുള്ള തുകയുടെ ചെക്ക് കൈമാറി. അസോസിഷന്‍ പ്രസിഡന്റ് ഡോകടര്‍ ജഗതി നായരുടെ പക്കല്‍ നിന്നും, ഫോമായ്ക് വേണ്ടി സണ്‍ഷൈന്‍ ആര്‍. വി. പി ബിജു തോണിക്കടവില്‍ ചെക്ക് സ്വീകരിച്ചു. ഫോമായുടെ വില്ലേജ് പദ്ധതിയ്കായി, രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ ഈ ചെക്ക് കൈപറ്റുമ്പോള്‍ ഇത് എന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണന്ന് അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ടറിയിച്ചു. http://www.keralapb.com

palm beachഫോമായുടെ വില്ലജ് പദ്ധതി അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോമായുടെ എല്ലാ പദ്ധതികളിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു കഴിഞ്ഞു. അമേരിക്കയിലുടനീളം വ്യാപരിച്ചുകിടക്കുന്ന ഫോമായുടെ അംഗസംഘടനകളില്‍ നിന്നും ഈ പദ്ധതിയിലേക്ക് സഹായസഹകരണങ്ങള്‍ അഭൂതപൂര്‍വ്വമായി ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിഗതമായ സഹായങ്ങള്‍ നല്കുന്നവരും അസ്സോസിയെഷനുകളും ഫോമാ വില്ലേജ് പദ്ധതി മുഖവിലക്കെടുത്തുകഴിഞ്ഞത്തിന്റെ ഏറ്റവും വലിയ തെളിവായി നമുക്ക് ഇതിനെ കണക്കാക്കാം എന്ന് ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

IMG-20181224-WA0092കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് ഭാരവാഹികളായ സെക്രെട്ടറി പോൾ പള്ളിക്കൽ, വൈസ് പ്രസിഡന്റ് ജോൺ വി ജോർജ് , ട്രെഷറാര്‍ ജോര്‍ജ് ശമുവേല്‍, ജോയിന്റ് ട്രെഷറര്‍ റെജി മോൻ ആന്റണി, ജോയിന്റ് സെക്രെട്ടറി അജി പി തോമസ്, എക്സ് ഒഫീഷ്യൽ ജിജോ ജോസ്, രാജു ജോസ്, കമ്മറ്റി അംഗങ്ങളായ ലൂക്കോസ് പൈനുങ്കൻ, റെജി സെബാസ്റ്റ്യ ന്‍, സജി ജോണ്‍സണ്‍ മാത്യു തോമസ്, സജി തോമസ്‌, ബാബു തോമസ്, ആനി ഷീബ ജോസഫ്, സുനിൽ കായൽച്ചിറയിൽ എന്നിവരും സന്നിഹിതരായിരുന്നു.

നിരവധി കര്യപരിപാടികളോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ ചടങ്ങിന് മോടികൂട്ടി. അസോസിയേഷന്‍ പ്രസിഡന്റ് ഡോകടര്‍ ജഗതി നായർ സ്വാഗതവും, സെക്രട്ടറി പോൾ പള്ളിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി. കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയോടുള്ള ഫോമായുടെ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top